മലപ്പുറം: പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 2018ല്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മലപ്പുറം കോടതിയില്‍ നേരിട്ട് ഹാജരായാണ് റിയാസ് ജാമ്യമെടുത്തത്.ഡി.വൈ.എഫ്.ഐ മാർച്ചിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തെന്നും 13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.