പാലക്കാട്: പാലക്കാട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാലക്കാട് തത്തമംഗലം സ്വദേശി സുബിഷിന്‍റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുബീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുബീഷിനെ കാണാതായത്. സംഭവത്തില്‍ തിരുവാലത്തൂർ സ്വദേശി ഋഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.