• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

2022 ലോകകപ്പ് തോൽവിയോടെയാണ് വിരമിക്കാൻ തീരുമാനമെടുത്തത് : മിതാലി രാജ്

by Web Desk 01 - News Kerala 24
June 17, 2022 : 11:49 am
in News, Sports
Reading Time: 1 min read
0
A A
0
2022 ലോകകപ്പ് തോൽവിയോടെയാണ് വിരമിക്കാൻ തീരുമാനമെടുത്തത് : മിതാലി രാജ്

ദില്ലി : 2022 ലോകകപ്പിൽ പരാജയപ്പെട്ടതോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്ന് മുൻ ഇന്ത്യൻ താരം മിതാലി രാജ്. 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് താൻ ആദ്യമായി ഇതേപ്പറ്റി ചിന്തിച്ചത്. താൻ വൈകാരികമായി തീരുമാനങ്ങൾ എടുക്കാറില്ലെന്നും പാഷൻ കുറവ് വന്നതിനാലാണ് തീരുമാനം എടുത്തതെന്നും മിതാലി രാജ് വ്യക്തമാക്കി. സത്യം പറഞ്ഞാൽ, 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് വിരമിക്കലിനെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ചത്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനം കണ്ടപ്പോൾ അദ്ദേഹം വളരെ വികാരാധീനനായിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ വിരമിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ആ വികാരം എനിക്ക് അനുഭവപ്പെടുമോ എന്നായിരുന്നു. അതിനു ശേഷം മറ്റ് ചില വിരമിക്കൽ പ്രഖ്യാപനങ്ങളും കണ്ടു. പക്ഷേ വിരമിക്കലിനെ അത്ര വൈകാരികമായി എടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചു.

2022ലെ ലോകകപ്പോടെ ഞാൻ വിരമിക്കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പുണ്ടായിരുന്നു. എന്നാൽ വൈകാരികത കൂടിനിൽക്കുമ്പോൾ ഞാൻ തീരുമാനങ്ങൾ എടുക്കാറില്ല. പിന്നീട് ആഭ്യന്തര ടി-20 മത്സരങ്ങൾ കളിക്കുമ്പോൾ തന്നെ എന്റെ ഉള്ളിലെ ക്രിക്കറ്റ് പാഷന് കുറവ് വരുന്നതായി എനിക്ക് മനസിലായി. എന്റെ സമയമായെന്നും ഞാൻ മനസിലാക്കി.’- മിതാലി പറഞ്ഞു. ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

1996ൽ 16ാം വയസിലാണ് മിതാലി ഇന്ത്യൻ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസും, ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും സഹിതം 7805 റൺസും മിതാലി നേടി. ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലിയുടെ സമ്പാദ്യം. ഏകദിന റൺവേട്ടയിൽ ലോക താരങ്ങളിൽ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ ; പദ്ധതി പിന്‍വലിക്കണമെന്ന് പ്രിയങ്ക ; വിശദീകരിച്ച് പ്രതിരോധമന്ത്രി

Next Post

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം ; ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം ; ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം ; ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു

ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം ; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍

ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം ; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍

അടിച്ചത് 80 ലക്ഷത്തിന്റെ ലോട്ടറി ; പിന്നാലെ ഭയം – പോലീസ് സ്റ്റേഷനിലേക്ക് ഓടി ഭാ​ഗ്യശാലി

അടിച്ചത് 80 ലക്ഷത്തിന്റെ ലോട്ടറി ; പിന്നാലെ ഭയം - പോലീസ് സ്റ്റേഷനിലേക്ക് ഓടി ഭാ​ഗ്യശാലി

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഇന്നും പന്ത്രണ്ടായിരത്തിന് മുകളിൽ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഇന്നും പന്ത്രണ്ടായിരത്തിന് മുകളിൽ

വീടിന് ഭീഷണിയായി മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവതിക്ക് ക്രൂര മര്‍ദ്ദനം ; കേസെടുത്ത് പോലീസ്

വീടിന് ഭീഷണിയായി മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവതിക്ക് ക്രൂര മര്‍ദ്ദനം ; കേസെടുത്ത് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021