• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആർഎസ്എസ് സമാന്തര പട്ടാളമായെന്ന് എംകെ മുനീർ ; പ്രതിപക്ഷ ഐക്യം വന്നാൽ കേന്ദ്രസർക്കാർ വീഴുമെന്ന് കുഞ്ഞാലിക്കുട്ടി

by Web Desk 06 - News Kerala 24
June 21, 2022 : 2:21 pm
in Kerala, News
Reading Time: 1 min read
0
A A
0
ആർഎസ്എസ് സമാന്തര പട്ടാളമായെന്ന് എംകെ മുനീർ ; പ്രതിപക്ഷ ഐക്യം വന്നാൽ കേന്ദ്രസർക്കാർ വീഴുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കേന്ദ്ര സർക്കാർ രാജ്യത്തെ അപമാനിക്കുന്നതിൽ യൂത്ത് ലീഗ് ആദായ നികുതി ഓഫീസിന് മുന്നിൽ ധർണ നടത്തി. സമരത്തിൽ എംകെ മുനീർ അധ്യക്ഷത വഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് രാജ്യത്തെ സമാന്തര പട്ടാളമായെന്ന് എംകെ മുനീർ കുറ്റപ്പെടുത്തി. പ്രതിപക്ഷ ഐക്യമുണ്ടായാൽ കേന്ദ്രസർക്കാരിനെ താഴെയിറക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

എംകെ മുനീർ

ആർ എസ് എസ് രാജ്യത്തെ സമാന്തര പട്ടാളമായി മാറി. ഇപ്പോൾ അവരുടെ കൈയ്യിൽ വടിയും വാളുമേ ഉള്ളൂ. അഗ്നിപഥിലൂടെ ആർ എസ് എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങൾ മോദി കൊടുക്കുകയാണ്. നാഗ്പൂരിലെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള കളിപ്പാവകളാണ് മോഡിയും അമിത് ഷായും. കേരളത്തിലും നാം കാണുന്നത് ചരടുവലിയാണ്. അതിന്റെ അറ്റം മോദിയുടെ കൈകളിലാണ്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ഉയർത്തുന്നവരുടെ വീടുകളാണ് രാജ്യത്ത് ബുൾഡോസർ വെച്ച് തകർക്കുന്നത്. മുസ്ലീം സമുദായം പ്രതികരിച്ചാൽ അവരുടെ വീടുകൾ ഉൾപ്പെടെ തകർക്കും എന്നതാണ്  കേന്ദ്രസർക്കാരിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പികെ കുഞ്ഞാലിക്കുട്ടി

ജനകീയ പ്രക്ഷോഭത്തിൽ ഏറ്റവും ക്ഷുഭിതവും സമര ചൂടിലും ഉള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. വംശ വെറിയിലേക്ക് ഇന്ത്യ പോകുമോ എന്ന ആശങ്കയിലാണ് ലോകത്തെ പല രാജ്യങ്ങളിലും ഉയരുന്നു. ലോകത്ത് മതേതര മൂല്യം ഉയർത്തിപ്പിടിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോഴും അതുണ്ട്. എങ്കിലും പ്രവാചക നിന്ദയിൽ  ഇന്ത്യയുടെ നിലപാടിൽ പല ലോക രാജ്യങ്ങളും ഞെട്ടി. അഗ്നിപഥിൽ ഒരു പാട് കാര്യങ്ങൾ ഒളിച്ചു വെച്ചിട്ടുണ്ട്. ജാതീയത, വർഗീയത, ഉപജാതി വിഭാഗീയത എല്ലാമുണ്ട്. എതിർപ്പ് വന്നപ്പോൾ നിബന്ധനകൾ തോന്നിയത് പോലെ മാറ്റിയത് തന്നെ ഇത് തട്ടിപ്പാണെന്ന് തെളിയിച്ചു. ശരിയായ പ്രതിപക്ഷ ഐക്യം വന്നാൽ കേന്ദ്ര സർക്കാർ വീഴും. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിൽ തുടരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാൽ ബിജെപി ഭരണം വരില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനതാത്പര്യം ഉയർത്തിപ്പിടിക്കാത്ത സർക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളത്. രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ  പീഡിപ്പിക്കുകയാണ്. യുഡിഎഫ് വലിയ സമര പരിപാടികൾ തുടങ്ങുന്നുണ്ട്. ശത്രുവിനെ എതിർക്കുമ്പോൾ ജനാധിപത്യപരവും നല്ല രീതിയിലുമാവണം എന്നതാണ് ലീഗ് നിലപാട്. പ്രതിപക്ഷത്തിന് സമരവീര്യം ഒട്ടും കുറവല്ല. സ്വർണ്ണക്കടത്ത് കേസിൽ യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് ദൃഷ്ടാന്തം ; പ്ലസ് ടൂ വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Next Post

കേരള സർവകലാശാലക്ക് അഭിമാന നേട്ടം ; നാക്ക് റീ അക്രഡിറ്റേഷനിൽ എ ++ ഗ്രേഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള സർവകലാശാലക്ക് അഭിമാന നേട്ടം ; നാക്ക് റീ അക്രഡിറ്റേഷനിൽ എ ++ ഗ്രേഡ്

കേരള സർവകലാശാലക്ക് അഭിമാന നേട്ടം ; നാക്ക് റീ അക്രഡിറ്റേഷനിൽ എ ++ ഗ്രേഡ്

ലക്ഷ്യം 500 കോടി ; വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങി വോഡഫോൺ – ഐഡിയ

ലക്ഷ്യം 500 കോടി ; വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങി വോഡഫോൺ - ഐഡിയ

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

ഇഡി ഓഫിസിലേക്കുള്ള കോൺഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ് ; എംപിമാർ അറസ്റ്റിൽ , വലിച്ചിഴച്ചു

ഇഡി ഓഫിസിലേക്കുള്ള കോൺഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ് ; എംപിമാർ അറസ്റ്റിൽ , വലിച്ചിഴച്ചു

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ; ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ; ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021