• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

by Web Desk 04 - News Kerala 24
December 23, 2022 : 6:53 pm
in Kerala, News
0
A A
0
കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ച നേതാവാണ് കെ.കരുണാകരനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. കെ.പി.സി.സി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരന്റെ പന്ത്രണ്ടാമതു ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് പ്രസ്ഥാനത്തിന് അടിത്തറയിട്ട പ്രമുഖനായ നേതാവും ലീഡർ തന്നെയാണ്. 1967ലെ സപ്തകക്ഷി മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച മുസ് ലീം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിൽ ലീഡർ വഹിച്ചപങ്ക് വളരെ വലുതാണ്. ശരിയത്ത് നിയമം കത്തി നിന്നപ്പോൾ ഇ.എം.എസ് മുസ് ലീംലീഗിനെ വർഗീയ പാർട്ടിയായി ചിത്രീകരിച്ചു.

ഇടതുപക്ഷ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിലുള്ള പക തീർക്കാനാണ് മുസ് ലീംലീഗിനെതിരെ ഇ.എം.എസ് തിരിഞ്ഞത്. മുസ് ലീംലീഗിന്റെ മതേതര കാഴ്ചപ്പാടും വികസന താൽപര്യങ്ങളും തിരിച്ചറിഞ്ഞാണ് ലീഗിന് യു.ഡി.എഫിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ ലീഗ് യു.ഡി.എഫിന്റെ നിർണായക ശക്തിയായി മാറി. ലീഗുമായി സഖ്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എം.വി രാഘവൻ ബദൽ രേഖ അവതരിപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ സി.പി.എം പുറത്താക്കിയത്.

ലീഗ് പിളർന്നപ്പോൾ അതിലെ മുസ് ലീം എന്ന പദം ഒഴിവാക്കിയാൽ മാത്രമെ ഇടതു മുന്നണിയിൽ എടുക്കുകയുള്ളു ഇ.എം.എസ് സുലൈമാൻ സേട്ടിനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം ഐ.എൻ.എല്ലിന് രൂപം നൽകിയത്. ഇ.എം.എസിന്റെ അതേ നിലപാട് തന്നെയാണ് പിൽക്കാലത്ത് വി.എസ് അച്യുതാനന്ദനും പിണറായിയും തുടങ്ങിയ എല്ലാ സഖാക്കളും പിന്തുടർന്നത്.

ഒരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാട് പോലെയാണ് ഇപ്പോഴത്തെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗ് മതേതര പാർട്ടിയാണ് എന്ന് പറയുന്നത്. ഇ.എം.എസിന്റെ കാലം മുതൽ ലീഗിനെ വർഗീയ പാർട്ടി എന്ന് വിളിച്ച നിലപാട് തെറ്റാണെന്ന് ഏറ്റുപറയാൻ ഗോവിന്ദമാസ്റ്റർ തയാറാകുമോ എന്നും ഹസൻ ചോദിച്ചു. പുതിയ തലമുറയിലെ നേതാക്കളെ വാര്‍ത്തെടുക്കുന്നതില്‍ കരുണാകരന്‍ കാണിച്ച ആത്മാര്‍ത്ഥത തിരിച്ചറിയണമെന്നും ഹസന്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ലീഡറുടെ ഇടപെടല്‍ പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

കെ.പി.സി.സി ഭാരവാഹികളായ എന്‍.ശക്തന്‍, ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു,മര്യാപുരം ശ്രീകുമാര്‍, ജി.സുബോധന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,പത്മജാവേണുഗോപാല്‍, എന്‍.പീതാംബരക്കുറുപ്പ്, ടി.ശരത്ചന്ദ്ര പ്രസാദ്, വി.എസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍, പന്തളം സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ്, കെ.മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എ.വാഹിദ്, കെ.പി.കുഞ്ഞിക്കണ്ണന്‍, രഘുചന്ദ്രബാല്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

Next Post

‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ  മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ എത്തിക്കും

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ എത്തിക്കും

ആള്‍ക്കൂട്ടം അമിതമാകരുത്, മാസ്ക് വേണം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ആള്‍ക്കൂട്ടം അമിതമാകരുത്, മാസ്ക് വേണം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

സിക്കിമിൽ സേനാവാഹനം മറിഞ്ഞ് അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

സിക്കിമിൽ സേനാവാഹനം മറിഞ്ഞ് അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021