• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2000ന്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല, സമ്മതിച്ചത് മനസില്ലാമനസോടെ: മുൻ പ്രിൻസിപ്പൽ സെക്രട്ടറി

by Web Desk 06 - News Kerala 24
May 23, 2023 : 7:22 am
0
A A
0
ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി. 2000 രൂപ നോട്ടുകൾ ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചില്ല. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാലും ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള ശേഷിക്കുറവും സമയക്കുറവും കാരണമാണ് മനസ്സില്ലാമനസ്സോടെ മോദി 2000 രൂപയുടെ നോട്ടുകൾ ഇറക്കാൻ സമ്മതിച്ചതെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മോദി ഒരിക്കലും 2000 രൂപ നോട്ടിനെ പാവപ്പെട്ടവരുടെ നോട്ടായി കണക്കാക്കിയിട്ടുണ്ടായിരുന്നില്ല. 2000 നോട്ടിനെ പൂഴ്ത്തിവെക്കാൻ ഉപയോ​ഗിച്ചേക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും മിശ്ര പറഞ്ഞു. രാജ്യത്തിന് പുറത്ത് കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം നിലവിലെ കറൻസി നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കുകയും പുതിയ നോട്ടുകൾ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന സന്ദർഭത്തിൽ പുതിയ നോട്ടുകൾ അച്ചടിക്കാനുള്ള ശേഷി കുറവായിരുന്നു. അങ്ങനെയാണ് 2000 രൂപയുടെ നോട്ട് എന്ന തീരുമാനത്തിലെത്തുന്നത്. കള്ളപ്പണം തടയാനാണ് ശ്രമമെന്നും വലിയ നോട്ട് വന്നാൽ പൂഴ്ത്തിവെക്കാനുള്ള ശേഷി വർധിക്കുമെന്നും പ്രധാനമന്ത്രി മോദിക്ക് അന്നേ തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടി രണ്ടോ മൂന്നോ ഷിഫ്റ്റുകൾ നടത്തിയാലും ലക്ഷ്യം നേടാനാകില്ലെന്നും അദ്ദേഹത്തോട് പറഞ്ഞപ്പോൾ പരിമിതമായ കാലയളവിലേക്ക് 2000 രൂപ നോട്ട് അച്ചടിക്കാൻ മാത്രമാണ് അനുമതി തന്നത്. തത്ത്വത്തിൽ എതിർത്തിരുന്നുവെങ്കിലും പ്രായോഗിക പരിഗണനകൾക്കായി അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ഭാവിയിൽ മതിയായ ശേഷിയുണ്ടെങ്കിൽ 2000 രൂപ നോട്ട് നിർത്തലാക്കണമെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ലെന്നും മിശ്ര പറഞ്ഞു.

2018 മുതൽ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ല. ബാങ്കുകളിൽ നിന്ന് വന്ന 2000 രൂപ നോട്ടുകൾ ആർബിഐയും തിരികെ വിപണിയിൽ എത്തിച്ചിട്ടില്ല. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകളുടെ ലക്ഷ്യം പൂർത്തീകരിച്ചെന്നും അതുകൊണ്ടാണ് പൂർണമായി പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2 ലക്ഷം പേർക്ക് പണി പോയി; ടെക്കികൾക്ക് മോശം വർഷമായി 2023

Next Post

ഐഡി പ്രൂഫും, അപേക്ഷാ ഫോമും വേണ്ടെന്ന് എസ്ബിഐ; 2000 ത്തിന്റെ നോട്ട് ഇന്ന്‌ മുതൽ മാറ്റിയെടുക്കാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

ഐഡി പ്രൂഫും, അപേക്ഷാ ഫോമും വേണ്ടെന്ന് എസ്ബിഐ; 2000 ത്തിന്റെ നോട്ട് ഇന്ന്‌ മുതൽ മാറ്റിയെടുക്കാം

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

അയച്ച മെസ്സേജിൽ പിഴവുണ്ടോ?; ഇനി വാട്ട്‌സ്ആപ്പിൽ അയച്ച മെസ്സേജുകൾ എഡിറ്റ് ചെയ്യാം

ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

വധ ഭീഷണി; മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി സമീർ വാങ്കഡെ

വധ ഭീഷണി; മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി സമീർ വാങ്കഡെ

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

'അരിക്കൊമ്പന് ഒരു ചാക്ക് അരി'; വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പണപ്പിരിവ്, ഏഴ് ലക്ഷം രൂപ തട്ടി മുങ്ങിയതായി ആരോപണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In