തിരുവനന്തപുരം: മഹാബലിയും കേരളവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻെറ പ്രസ്താവനക്കെതിരെ ടൂറിസം – പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൻറ കൂട്ടായ്മക്ക് നേരെയുള്ള ഭയപ്പെടുത്തലാണ് കേന്ദ്രമന്ത്രി മുരളീധരൻ്റെ പ്രസ്താവനയെന്നും ഇതൊരു തമാശയായി കാണാനാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തുണ്ടായ ശക്തമായ മഴകാരണം 300 കോടിയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിനുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകള്‍ നന്നാക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടിണ്ട്. റോഡുകള്‍ തകരുന്നിൽ മഴ ഒരു മുഖ്യകാരണമാണ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഴുവൻ മോശക്കാരാണെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. പുരാണങ്ങളും ഐതിഹ്യങ്ങളും പ്രകാരം നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയാണ് ചെയ്തത്. എല്ലാ നല്ല കാര്യങ്ങളും കേരളത്തിൽ നിന്നാകണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്നും വി.മുരളീധരൻ ദുബായിൽ പറഞ്ഞു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരൻ്റെ പരാമര്‍ശം. മുരളീധരൻ്റെ പരാമര്‍ശത്തിനെതിരെ നേരത്തെ എൽഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ രംഗത്ത് എത്തിയിരുന്നു. മഹാബലി ജനിച്ചത് കേരളത്തിൽ അല്ല എന്ന പരാമർശം നടത്തിയ കേന്ദ്ര മന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി.മുരളീധരൻ എന്ന് ജയരാജൻ ചോദിച്ചു.