• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതി കയറി ബട്ടർ ചിക്കനും ദാൽ മഖനിയും; ആരാണ് ആദ്യമുണ്ടാക്കിയതെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും

by Web Desk 04 - News Kerala 24
January 21, 2024 : 11:24 am
in India, News
Reading Time: 1 min read
0
A A
0
കോടതി കയറി ബട്ടർ ചിക്കനും ദാൽ മഖനിയും; ആരാണ് ആദ്യമുണ്ടാക്കിയതെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും

ന്യൂഡൽഹി: അടുത്ത തവണ രുചികരമായ ബട്ടർ ചിക്കനോ ദാൽ മഖനിയോ കഴിക്കുമ്പോൾ ഓർക്കണം, ആരാണ് ആദ്യമുണ്ടാക്കിയതെന്ന തർക്കത്തിന്‍റെ പേരിൽ കോടതി കയറിയ വിഭവമാണ് നിങ്ങളുടെ മുന്നിലിരിക്കുന്നതെന്ന്. കേസ് ഇപ്പോൾ ഡൽഹി ഹൈകോടതിയുടെ മുന്നിലാണ്. ഡൽഹിയിലെ രണ്ട് പ്രമുഖ റസ്റ്ററന്‍റുകൾ തമ്മിലാണ് തർക്കം.

തർക്കത്തിന്‍റെ തുടക്കം
ഡൽഹിയിലെ പ്രമുഖ റസ്റ്ററന്‍റുകളായ മോത്തി മഹൽ, ദാര്യഗഞ്ച് എന്നിവ തമ്മിലാണ് ബട്ടർ ചിക്കന്‍റെയും ദാൽ മഖനിയുടെയും പേരിൽ തർക്കമുണ്ടായത്. ‘ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമുണ്ടാക്കിയവർ’ എന്ന ടാഗ് ലൈൻ ദാര്യഗഞ്ച് റസ്റ്ററന്‍റ് ഉപയോഗിച്ചിരുന്നു. റസ്റ്ററന്‍റിലെ പ്രധാന വിഭവങ്ങളാണ് ഇവ. ഇതിനെതിരെയാണ് മോത്തി മഹൽ റെസ്റ്ററന്‍റ് രംഗത്തെത്തിയത്.

മോത്തി മഹലിന്‍റെ വാദം ഇങ്ങനെ
‘ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമുണ്ടാക്കിയവർ’ എന്ന ടാഗ് ലൈൻ ഉപയോഗിച്ച് ദാര്യഗഞ്ച് റസ്റ്ററന്‍റ് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് മോത്തി മഹൽ പറയുന്നു. മോത്തി മഹൽ റസ്റ്ററന്‍റിന്‍റെ മുൻ ഉടമയായ അന്തരിച്ച കുണ്ഡൽ ലാൽ ഗുജ്റാളാണ് ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമായുണ്ടാക്കിയത് എന്നാണ് ഇവരുടെ വാദം.

ഗുജ്റാളാണ് ആദ്യത്തെ തന്തൂരി ചിക്കൻ ഉണ്ടാക്കിയതെന്നും ഇവർ അവകാശപ്പെടുന്നു. ബട്ടർ ചിക്കൻ ഉണ്ടാക്കിയപ്പോൾ ഗുജ്റാൾ അതേ രുചിക്കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കിയതാണ് ദാൽ മഖനിയെന്നും മോത്തി മഹൽ റസ്റ്ററന്‍റ് അവകാശപ്പെടുന്നു.

കേസ് കോടതിയിലേക്ക്
രണ്ട് റസ്റ്ററന്‍റുകളും തമ്മിൽ വർഷങ്ങളായി തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് മോത്തി മഹൽ റസ്റ്ററന്‍റ് പരാതിയുമായി കോടതിയിലെത്തിയത്. ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് സഞ്ജീവ് നരൂലയുടെ ബെഞ്ചിലാണ് ഹരജിയെത്തിയത്. ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമായുണ്ടാക്കിയത് തങ്ങളാണെന്ന ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ അവകാശവാദം വിലക്കണമെന്നാണ് ഇവരുടെ ആവശ്യം.

കോടതി പറഞ്ഞത്
ജനുവരി 16നാണ് കോടതി കേസ് പരിഗണിച്ചത്. തുടർന്ന് ദാര്യഗഞ്ച് റസ്റ്ററന്‍റിനോട് അവർക്ക് ബോധിപ്പിക്കാനുള്ള കാര്യങ്ങൾ ഒരു മാസത്തിനകം കോടതിയെ അറിയിക്കാൻ നിർദേശിച്ചു. കേസ് അടുത്ത മേയ് 29നാണ് വീണ്ടും പരിഗണിക്കുക.

ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ വാദം
മോത്തി മഹൽ റസ്റ്ററന്‍റിന്‍റെ അവകാശവാദം സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്നാണ് ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ അഭിഭാഷകൻ പ്രതികരിച്ചത്. മോത്തി മഹൽ ഉടമയായിരുന്ന അന്തരിച്ച കുന്ദൻ ലാൽ ഗുജ്റാളും ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ ഉടമയായിരുന്ന അന്തരിച്ച കുണ്ഡൽ ലാൽ ജഗ്ഗിയും ഒരുമിച്ച് പാകിസ്ഥാനിലെ പെഷവാറിൽ വിഭജനത്തിന് മുമ്പ് സ്ഥാപിച്ചതാണ് ആദ്യത്തെ മോത്തി മഹൽ റസ്റ്ററന്‍റ്. കുണ്ഡൽ ലാൽ ജഗ്ഗിയാണ് ബട്ടർ ചിക്കന്‍റെയും ദാൽ മഖനിയുടെയും രസക്കൂട്ട് ഇന്ത്യയിലെത്തിച്ചതെന്നും ഇവർ അവകാശപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യൂത്ത് കോൺഗ്രസ്‌ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

Next Post

മദ്യപാനത്തിനിടയില്‍ സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യപാനത്തിനിടയില്‍ സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

മദ്യപാനത്തിനിടയില്‍ സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

ടോറസ് ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

ടോറസ് ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സി.പി.എം വേട്ടയാടുന്നു -ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സി.പി.എം വേട്ടയാടുന്നു -ചാണ്ടി ഉമ്മൻ

മെഡിക്കൽ കോളജ് സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ തീപിടിത്തം

മെഡിക്കൽ കോളജ് സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ തീപിടിത്തം

മഹാരാജാസ് കോളജ് സംഘർഷം: രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

മഹാരാജാസ് കോളജ് സംഘർഷം: രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021