ന്യൂഡൽഡി∙ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ (82) ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടുവെന്നും തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റിയെന്നും പാർട്ടി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യനില ഗുരുതരമായത്.