ഇടുക്കി : മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കോണ്‍ഗ്രസിൽ നിന്നും കൂറുമാറി സിപിഐയിൽ ചേർന്നവരെയാണ് അയോഗ്യരാക്കിയത്. പ്രവീണ രവികുമാർ, രാജേന്ദ്രൻ എന്നിവരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസിനായിരുന്നു മൂന്നാർ ഗ്രാമപഞ്ചായത്ത് ഭരണം. സിപിഐ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ പ്രവീണ രവികുമാറും രാജേന്ദ്രനും കൂറുമാറി കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്തു. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറ്റത്തിനെതിരെ കോണ്‍ഗ്രസിന് വേണ്ടി അഭിഭാഷകനായ സന്തോഷ് കുമാറാണ് കമ്മീഷനെ സമീപിച്ചത്. രണ്ടു പേരും കൂറുമാറിയതായി ബോധ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത പ്രഖ്യാപിക്കുകയായിരുന്നു.