തിരുവനന്തപുരം ∙ കോൺഗ്രസിൽ ഗ്രൂപ്പിന് അതീതമായ പുനഃസംഘടന വേണമെന്നും എംപിമാരെക്കൂടി വിശ്വാസത്തിലെടുക്കണമെന്നും കെ.മുരളീധരൻ എംപി. തൊട്ടടുത്തെത്തി നിൽക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് എംപിമാരാണ്. അതുകൊണ്ട് അവരുടെ അഭിപ്രായം കൂടി പരിഗണിക്കണം. ഈ ആവശ്യം രാഷ്ട്രീയ കാര്യസമിതി അംഗീകരിച്ചിട്ടുണ്ടെന്ന് മുരളീധരൻ വ്യക്തമാക്കി.ഇക്കാര്യത്തിൽ ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം തേടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഒരാളെ മാറ്റി മറ്റൊരാളെ വയ്ക്കുമ്പോൾ, അയാൾക്ക് ആദ്യത്തെയാളെക്കാൾ യോഗ്യത വേണം. അതിലും മോശമാണെങ്കിൽ വെളുക്കാൻ തേച്ചതു പാണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു.