പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന് സനലിനായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഇന്നലെ രാവിലെ ബാംഗ്ലൂരില്‍ എത്തിയ സനല്‍ മൈസൂര്‍ ഭാഗത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയില്‍ തുടരുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ജോലി രാജിവെച്ചാണ് മഹാരാഷ്ട്രയില്‍ നിന്ന് സനല്‍ നാട്ടിലെത്തിയത്. ഇയാള്‍ ഏതാനും നാളുകളായി മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നുതായും ചികിത്സ തേടിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. ചന്ദ്രനെയും ദേവിയെയും അതിക്രൂരമായാണ് വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് നിരവധി വെട്ടുകള്‍ ഏറ്റിരുന്നു. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ സനല്‍ മയക്കുമരുന്നിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന സംശയം പൊലീസിനുണ്ട്. അതേസമയം വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.