• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുവമോ‍ർച്ച നേതാവിന്റെ കൊലപാതകം ; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

by Web Desk 06 - News Kerala 24
July 28, 2022 : 2:15 pm
in India, News
Reading Time: 1 min read
0
A A
0
മംഗ്ലൂരുവിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം : പ്രതികൾ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം

മംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. പോപ്പുല‌ർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറ‍ഞ്ഞു.

പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിൽ എടുത്തത്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികൾ മൊഴി  നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഘളൂരു എസ്‍പി, കാസർകോട് എസ്‍പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് നീളുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം. സംഭവത്തിൽ 21 പേരെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ പ്രവർത്തകരാണ്.

പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ സംഘടനകൾക്ക് എതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഈ സംഘടനകളുടെ നിരോധനത്തിൽ കേന്ദ്രം തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.യുപി മോഡൽ  നടപ്പാക്കാൻ മടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സംഘടനകൾ സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഹിജാബ് മുതൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകം വരെ ഇതിന്‍റെ ഭാഗം ആണെന്നും ബൊമ്മെ പറഞ്ഞു.

ഇതിനിടെ, പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിലെ അന്വേഷണം ഊർജിതമല്ലെന്നാരോപിച്ച് പാർട്ടിക്കുള്ളിൽ പ്രതിഷേധം തുടരുകയാണ്. രാജി സമ്മർദവുമായി യുവമോർച്ച നിലപാട് കടുപ്പിച്ചിട്ടുണ്ട്. കൂടുതൽ യുവമോർച്ചാ പ്രവർത്തകർ രാജിക്കത്ത് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊപ്പാൽ ജില്ലയിലെ പ്രവർത്തകർ ആണ് ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി കത്ത് നൽകിയത്. ഇതിനിടെ കമ്മാൻഡോ സ്ക്വാഡ് രൂപീകരിച്ച കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കുകയാണെന്ന് വ്യക്തമാക്കി. ആസൂത്രിത കൊലപാതകങ്ങൾ തടയാൻ സ്ക്വാഡിന് സ്വതന്ത്ര ചുമതല നൽകി, സർക്കാർ ഉത്തരവിറക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണു ; നാല് പേരെ കാണാതായി

Next Post

സബ്സിഡി ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തില്ല, സപ്ലൈകോയിലെ നടപടി പ്രായോഗികത നോക്കിയെന്നും മന്ത്രി ജിആർ അനിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

സബ്സിഡി ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തില്ല, സപ്ലൈകോയിലെ നടപടി പ്രായോഗികത നോക്കിയെന്നും മന്ത്രി ജിആർ അനിൽ

ആർത്തവമുള്ളവർ വൃക്ഷത്തൈ നടരുത് ; വളരില്ല, ഉണങ്ങിപ്പോകുമെന്ന് വിദ്യാർത്ഥിനികളോട് അധ്യാപകൻ ; വിവാദം, അന്വേഷണം

ആർത്തവമുള്ളവർ വൃക്ഷത്തൈ നടരുത് ; വളരില്ല, ഉണങ്ങിപ്പോകുമെന്ന് വിദ്യാർത്ഥിനികളോട് അധ്യാപകൻ ; വിവാദം, അന്വേഷണം

യുഎഇയില്‍ സമയത്ത് ശമ്പളം നല്‍കണം ; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഇല്ലെങ്കില്‍ കര്‍ശന നടപടി

യുഎഇയില്‍ സമയത്ത് ശമ്പളം നല്‍കണം ; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഇല്ലെങ്കില്‍ കര്‍ശന നടപടി

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യ ഇടിവ് ; ഒരു ദശാബ്ദക്കാലത്തെ തേരോട്ടത്തിന് അവസാനം

പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം; റെയ്ഡെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ

പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം; റെയ്ഡെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021