• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബലാത്സംഗം, കവർച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകൾ -ബദറുദ്ദീൻ അജ്മൽ

by Web Desk 04 - News Kerala 24
October 28, 2023 : 1:46 pm
0
A A
0
ബലാത്സംഗം, കവർച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകൾ -ബദറുദ്ദീൻ അജ്മൽ

ഗുവാഹതി: മുസ്‍ലിംകൾക്കിടയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചുവരികയാണെന്ന് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ. കവർച്ച, ബലാത്സംഗം, കൊള്ള, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ നമ്മൾ മുസ്‍ലിംകൾ ഒന്നാമതാണ് എന്നും ജയിലിൽ പോകുന്നവരുടെ കണക്കിലും നാം ഒന്നാമതാണ് എന്നുമായിരുന്നു ബദറുദ്ദീൻ അജ്മലിന്റെ പരാമർശം. ഇതിനെതിരെ വിമർശനമുയർന്നിരുന്നു. താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും മുസ്‍ലിംകളുടെ ഇടയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെർഫ്യൂം വ്യവസായിയായ ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ് അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. 126 അംഗ അസം നിയമസഭയിൽ എ.ഐ.യു.ഡി.എഫിന് 15 എം.എൽ.എമാരാണുള്ളത്.”ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ അഭാവം ഞാൻ കണ്ടു. ഞങ്ങളുടെ കുട്ടികൾ പഠിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ല. മെട്രിക്കുലേഷൻ പോലും പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന സങ്കടം കൊണ്ടാണ് ഞാൻ പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകത യുവാക്കൾക്ക് വിശദീകരിക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്.”-പരാമർശത്തെ ന്യായീകരിച്ചുകൊണ്ട് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.

ആൺകുട്ടികൾക്കും പുരുഷന്മാർക്കും പെൺകുട്ടികളെ നോക്കുമ്പോഴോ അവരുമായി ഇടപഴകുമ്പോഴോ ദുരുദ്ദേശ്യങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.

”സ്ത്രീകളെ നോക്കുമ്പോൾ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്നുവെന്ന് പറയുന്ന ആൺകുട്ടികളോട്, ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു, ഇസ്‌ലാം പറയുന്നതനുസരിച്ച് പെരുമാറാൻ ഉചിതമായ ഒരു മാർഗമുണ്ട്, ഞങ്ങൾ മാർക്കറ്റിലോ ഏതെങ്കിലും പൊതുസ്ഥലത്തോ പോകുമ്പോൾ സ്ത്രീകളെ കാണുമ്പോൾ നമ്മൾ തിരിഞ്ഞുനോക്കണം. അവരുടെ കുടുംബത്തിലും സ്ത്രീകൾ ഉണ്ടെന്ന് അവർ ഓർക്കണം, അമ്മയെയും സഹോദരിമാരെയും കുറിച്ച് ചിന്തിച്ചാൽ അവർക്ക് അനുചിതമായ ചിന്തകൾ ഒരിക്കലും ഉണ്ടാകില്ല,”-ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു.

ഒക്‌ടോബർ 20 ന് അസമിലെ ഗോൾപാറ ജില്ലയിൽ നടന്ന പൂർവവിദ്യാർഥി സമ്മേളനത്തിലായിരുന്നു അജ്മൽ സമുദായത്തിന്റെ വിദ്യാഭ്യാസ പോരായ്മകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ”മുസ്‌ലിംകൾക്കിടയിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കുമായി അവയെ ബന്ധപ്പെടുത്തി.ആളുകൾ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു. നമ്മൾ എങ്ങനെ ജയിലിൽ പോകണം എന്നതിനെക്കുറിച്ച് പി.എച്ച്‌.ഡി ചെയ്യുന്നു. ഒരു പോലീസ് സ്റ്റേഷനിൽ കയറി നോക്കൂ, ആരാണ് കേവലഭൂരിപക്ഷമെന്ന് നിങ്ങൾക്കറിയാം; അബ്ദുറഹ്മാൻ, അബ്ദുർ റഹീം, അബ്ദുൾ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ, അത് സങ്കടകരമായ കാര്യമല്ലേ?” -എന്നായിരുന്നു ബദ്‌റുദ്ദീൻ അജ്മലി​ന്റെ ചോദ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനുകൾ നിർത്തുന്നില്ല വെള്ളയിൽ സ്റ്റേഷൻ നഷ്ടത്തിൽ

Next Post

നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ചു

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ചു

അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമീഷന്‍

അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമീഷന്‍

മേലുകര-ബ്ലോക്കുപടി പാതയിലെ തകര്‍ന്ന പുതമണ്‍ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു

മേലുകര-ബ്ലോക്കുപടി പാതയിലെ തകര്‍ന്ന പുതമണ്‍ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In