തിരുവനന്തപുരം> അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കാൻ കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എം വി ഗോവിന്ദൻ. കള്ളക്കേസെടുക്കാൻ പൊലീസിനെ വിരട്ടിയെന്നും സിബിഐ ഏറ്റെടുക്കാൻ സുധാകരൻ സമ്മർദം ചെലുത്തിയെന്നുമാണ് കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീർ കണ്ണൂരിൽ പ്രസംഗിച്ചത്. ഇത് ഗൗരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.