• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഐക്യത്തോടെ നയിക്കണം, തെക്കെന്നും വടക്കെന്നും പറഞ്ഞ് വിഭജിക്കരുത്’, സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ ഗോവിന്ദന്‍

by Web Desk 06 - News Kerala 24
October 16, 2022 : 8:18 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് സുധാകരൻ, എതിർക്കില്ലെന്ന് ​എംവി ​ഗോവിന്ദൻ

കോട്ടയം: തെക്കൻ കേരളത്തെയും നേതാക്കളെയും വിശ്വസിക്കാൻ കൊള്ളിലെന്ന് സൂചിപ്പിച്ചുള്ള കെ സുധാകരന്‍റെ പ്രസ്‍താവയ്ക്ക് എതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നോക്കിയാവണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍റെ വിവാദപരാമര്‍ശം.

തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്. സുധാകരന്‍ നൽകിയ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്‍റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്‍റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഞാൻ നിന്‍റെ മനസ് വായിച്ചു. അത് നിന്‍റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’. ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്.

വടക്കുള്ള നേതാക്കൾ സത്യസന്ധരും നേർവഴിക്കുള്ള നിലപാടുകാരും ധൈര്യമുള്ളവരുമെന്നാണ് പുകഴ്ത്തൽ. അതിനൊപ്പമാണ് രാമായണത്തെ കൂട്ടി തെക്കുള്ളവരെ അവഹേളിക്കൽ. പ്രസ്‍താവന വിവാദമായതിന് പിന്നാലെ പരമാര്‍ശം പിന്‍വലിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതില്‍ ദുരുദ്ദേശമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം; ആശങ്ക വേണ്ട, അപായ സൂചനകൾ അവ​ഗണിക്കരുത്: ആരോഗ്യമന്ത്രി

Next Post

വീട്ടിൽ കയറി മൂന്നുവയസുകാരനെ കടിച്ചു, കുട്ടിയെ വാക്സിൻ എടുക്കാൻ പോയതിന് പിന്നാലെ അതേ നായ മുത്തശ്ശനെയും കടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

വീട്ടിൽ കയറി മൂന്നുവയസുകാരനെ കടിച്ചു, കുട്ടിയെ വാക്സിൻ എടുക്കാൻ പോയതിന് പിന്നാലെ അതേ നായ മുത്തശ്ശനെയും കടിച്ചു

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

കാമുകനൊപ്പം നിൽക്കുന്നത് അച്ഛൻ കണ്ടതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു, കാമുകനെ പിതാവ് കൊലപ്പെടുത്തി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കോൺഗ്രസിന് സുപ്രധാന ദിനം, ഭാരത് ജോഡോ യാത്ര തുടരുന്നു; അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ എവിടെ വോട്ട് ചെയ്യും

ചാത്തൻ സേവ പേരില്‍ തട്ടിപ്പ്: മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയിൽ

ചാത്തൻ സേവ പേരില്‍ തട്ടിപ്പ്: മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയിൽ

പെരിയാര്‍ സങ്കേതത്തിലെ തടാകത്തില്‍ കടുവയുടെ ജഡം, മുങ്ങിമരിച്ചതെന്ന് നിഗമനം, നാളെ പോസ്റ്റുമോര്‍ട്ടം

പെരിയാര്‍ സങ്കേതത്തിലെ തടാകത്തില്‍ കടുവയുടെ ജഡം, മുങ്ങിമരിച്ചതെന്ന് നിഗമനം, നാളെ പോസ്റ്റുമോര്‍ട്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021