തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പോലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പോലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.