• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും

by Web Desk 03 - News Kerala 24
December 12, 2021 : 1:02 pm
in News, Kerala
Reading Time: 1 min read
0
A A
0
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും. കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് രണ്ടാമൂഴം നൽകാനുള്ള തീരുമാനമുണ്ടായത്. 2019 – ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് എം.വി.ജയരാജൻ കണ്ണൂർ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്. ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് ഒരു ടേം കൂടി നൽകാൻ സംസ്ഥാന നേതൃത്വത്തിന് ഇടയിൽ ധാരണയുണ്ടായിരുന്നുവെന്നാണ് സൂചന.

ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള സമാപന സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വിവാദത്തിലും, വഖഫ് വിവാദത്തിലും മുസ്ലീം ലീഗ് നേതാക്കളുടെ വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ ഘടകവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുണ്ടായ വീഴ്ചകൾക്കെതിരെ അതിരൂക്ഷവിമർശനമുണ്ടായിരുന്നുവെന്നാണ് സൂചന. പേരാവൂരിലെ ചിട്ടി തട്ടിപ്പ് ഉൾപെടെയുള്ള സംഭവങ്ങളിലും സ്വർണക്കടത്ത് ലോബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

തുടർ ഭരണം കിട്ടിയത് ജനങ്ങളെ സേവിക്കാനുള്ള കടമയായി പാർട്ടി പ്രവർത്തർ കാണമെന്ന് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. താഴെ തട്ടിലുയർന്ന വിമർശനങ്ങൾക്കെല്ലാം സമ്മേളനം മറുപടി നൽകുമെന്നും വ്യക്തികൾ പാർട്ടിക്ക് കീഴ്പെട്ട് പോകണമെന്നും ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കിയിരുന്നു. എരിപുരത്ത് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രധാന നേതാക്കൾ പങ്കെടുത്തിരുന്നു. 250 സമ്മേളന പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുധീഷ് വധം : 10 പേര്‍ കസ്റ്റഡിയില്‍ ; മൂന്നുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

Next Post

ഒമാൻ സായുധസേനാ ദിനം : സുൽത്താൻ സ്നേഹ വിരുന്നൂട്ടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഒമാൻ സായുധസേനാ ദിനം : സുൽത്താൻ സ്നേഹ വിരുന്നൂട്ടി

ഒമാൻ സായുധസേനാ ദിനം : സുൽത്താൻ സ്നേഹ വിരുന്നൂട്ടി

ഫിഫ അറബ് കപ്പ്  : സെമിയിൽ ഖത്തറിന് അൽജീരിയ എതിരാളി

ഫിഫ അറബ് കപ്പ് : സെമിയിൽ ഖത്തറിന് അൽജീരിയ എതിരാളി

രണ്ടു കേസുകൾ കൂടി ;  ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 35

രണ്ടു കേസുകൾ കൂടി ; ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 35

ആവേശം ചുരംകയറി  ;  വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര  ‘ ബസ് ഫുൾ ‘

ആവേശം ചുരംകയറി ; വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര ' ബസ് ഫുൾ '

തമിഴ്നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല

തമിഴ്നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021