• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൈസൂരു വിമാനത്താവളത്തിന് പേരിടൽ വിവാദമാകുന്നു, മിണ്ടാതെ സിദ്ധരാമയ്യയും ഡികെയും

by Web Desk 06 - News Kerala 24
December 18, 2023 : 6:27 am
in India, News
Reading Time: 1 min read
0
A A
0
മൈസൂരു വിമാനത്താവളത്തിന് പേരിടൽ വിവാദമാകുന്നു, മിണ്ടാതെ സിദ്ധരാമയ്യയും ഡികെയും

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള കോൺ​ഗ്രസ് സർക്കാർ നീക്കം കർണാടകയിൽ വിവാദമായികുന്നു. സർക്കാർ നിർദേശത്തെ പ്രതിപക്ഷമായ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. മന്ത്രി പ്രിയങ്ക് ഖാർ‌ഗെയാണ് മൈസൂരു വിമാനത്താവളത്തിന് മൈസൂർ രാജാവായിരുന്ന ടിപ്പുവിന്റെ പേരിടാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത്. ശീതകാല സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബയ്യ വിഷയം ഉന്നയിച്ചു. ഭവന നിർമാണ മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ തുടങ്ങിയവർ നിർദ്ദേശത്തെ പിന്തുണക്കുകയും ചെയ്തു.  കഴിഞ്ഞ ബിജെപി സർക്കാർ ടിപ്പു എക്‌സ്‌പ്രസ് ട്രെയിനിന്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്നാക്കിയിരുന്നു.

മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നൽകാൻ പാർട്ടി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. എംഎസ് എജുക്കേഷൻ അക്കാദമി ടിപ്പു സുൽത്താന് നൽകിയതായി കരുതപ്പെടുന്ന ‘മൈസൂരു കടുവ’ എന്ന വിശേഷണവും പാഠപുസ്തകങ്ങളിൽനിന്ന് ബിജെപി സർക്കാർ നീക്കം ചെയ്തു. സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നതും നിരോധിച്ചിരുന്നു.

2015ലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. ഈ പശ്ചാത്തലത്തിൽ മൈസൂർ വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേരിടാൻ സിദ്ധരാമയ്യ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതികരിച്ചിട്ടില്ല.  ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കാൻ ബിജെപി വിഷയം ഉപയോഗിക്കുമെന്നതിനാലാണ് ഇരുവരും മൗനം പാലിക്കുന്നത്.

അതേസമയം, ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ പൊതു ശൗചാലയത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് പറഞ്ഞത് വിവാദമായി. മൈസൂരിലെ മുൻ ഭരണാധികാരി നൽവാടി കൃഷ്ണരാജ വോഡയാരുടെ പേര് വിമാനത്താവളത്തിന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ടിപ്പു സുൽത്താനെക്കുറിച്ചാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതെന്ന് എംഎൽഎ യത്നാൽ പറഞ്ഞു. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊല്ലുകയും 4,000 ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്ത രാജാവായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ടിപ്പു സുൽത്താൻ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ടിപ്പു സുൽത്താൻ ഒരു മതേതര വ്യക്തിയായിരുന്നുവെന്നും വലതുപക്ഷക്കാർ അദ്ദേഹത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു മതഭ്രാന്തനായി ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു  ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു.

എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജാഗ്രതയോടെയാണ് കോൺഗ്രസ് സർക്കാർ നീങ്ങുന്നത്. മുമ്പ് ടിപ്പു സുൽത്താൻ ജയന്തി വിപുലമായി ആഘോഷിച്ച സിദ്ധരാമയ്യ, ഇക്കുറി വലിയ ആഘോഷങ്ങൾ പുനരാരംഭിക്കാൻ ശ്രമിച്ചില്ലെന്നും ശ്രദ്ധേയം. സംസ്ഥാനത്ത് ബിജെപിയും ജെഡിഎസും ഒരുമിച്ചതോടെ കോൺഗ്രസിനെതിരെ പ്രതിപക്ഷം കൂടുതൽ ശക്തമാണ്. മൈസൂരു വിമാനത്താവളത്തിന്റെ പേരുമാറ്റാനുള്ള നിർദ്ദേശം ഇതിനകം വിവാ​ദമായ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസം​ഗത്തിൽ പരീക്ഷണവുമായി മോദി, തത്സമയം എഐ വിവർത്തനം; കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു

Next Post

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്ക് ഇന്ന് പൊതുപരിപാടി, വൻ സുരക്ഷയിൽ ക്യാമ്പസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്ക് ഇന്ന് പൊതുപരിപാടി, വൻ സുരക്ഷയിൽ ക്യാമ്പസ്

പ്രിയയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

പ്രിയയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ വിവാഹിതനായി, ആശംസകളുമായി നേതാക്കള്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ വിവാഹിതനായി, ആശംസകളുമായി നേതാക്കള്‍

ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം കവര്‍ച്ച ; രണ്ടു പേരെ പിടികൂടി

ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം കവര്‍ച്ച ; രണ്ടു പേരെ പിടികൂടി

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

അതിവേഗം പടരുന്ന ഒമിക്രോൺ ജെ.എൻ 1, കേരളം ജാഗ്രതയിൽ; കൊവിഡ് പരിശോധന കൂട്ടിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021