ന്യൂഡൽഹി: ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാനസൗകര്യങ്ങളും കൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധികളും വ്യവഹാരവും ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിലാകണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോടതികളില്‍ പ്രാദേശികഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കണം. കോടതിയിലെ ഒഴിവുകൾ നികത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.അതേസമയം, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സര്‍ക്കാരുകളെ വിമർശിച്ചു. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതികൾക്ക് ഇടപെടേണ്ടി വരില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെത്തില്ല. പൊലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടേണ്ടി വരില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.