ദില്ലി: ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് സ്പെഷ്യല്‍ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി മുന്‍മന്ത്രി മായാകോട്നാനി അടക്കം 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമില്‍ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലാണ് 13 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ വിധി പ്രസ്താവിച്ചത്. ആകെ 86 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേര് വിചാരണ കാലത്ത് മരിച്ചു. ശേഷിച്ച 68 പേരെയും ഇന്ന് കോടതി കുറ്റവിമുക്തരാക്കി. ആറ് ജഡ്ജിമാരാണ് ഇക്കാലയളവില്‍ വാദം കേട്ടത്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, തീവെപ്പ് തുടങ്ങിയ കുറ്റങ്ങള്‍ നേരിടുന്ന പ്രതികളില്‍ മുന്‍ മന്ത്രി മായാ കൊദ്നാനിയും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിയും ഉള്‍പ്പെടുന്നു. 2002 ഫെബ്രുവരി 28-ന് അഹമ്മദാബാദ് നഗരത്തിലെ നരോദ ഗാം മേഖലയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ 11 പേര് കൊല്ലപ്പെട്ടു.