• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: നിഷ സിദ്ധു

by Web Desk 04 - News Kerala 24
September 8, 2023 : 8:10 pm
in Kerala, News
Reading Time: 1 min read
0
A A
0
മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: നിഷ സിദ്ധു

തൃശൂർ> നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വുമൻ (എൻഎഫ്ഐഡബ്ല്യു) കേരള ഘടകമായ കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു. മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനം റീജണൽ തിയറ്ററിൽ ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്‌ഘാടനം ചെയ്‌തു.കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ രാജ്യം മാതൃകയാക്കണമെന്ന് അവർ പറഞ്ഞു. രാജ്യത്തിനുതന്നെ മാതൃഷയാണ്‌കേരളത്തിലെ ഇടതു സർക്കാർ ഭരണം. പ്രളയത്തിലും കോവിഡിലും സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനം ജനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്. രാജ്യത്ത് സത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. സ്വേച്ഛാധിപത്യപരമായ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടതിൽ വിറളി പൂണ്ടാണ് ഇന്ത്യ എന്ന പേരിനു പകരം ഭാരത് എന്നാക്കാൻ ശ്രമം നടത്തുന്നത്. ഭാരത് എന്നാക്കിയാൽ മോദി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും ഡിജിറ്റൽ ഇന്ത്യ എന്ന പേരിലുള്ള പദ്ധതികൾക്കും എന്ത് സംഭവിക്കുമെന്ന് ബിജെപി വ്യക്തമാക്കണമെന്നും നിഷ സിദ്ധു പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സ്വാഗതസംഘം ജനറൽ കൺവീനർ പി ബാലചന്ദ്രൻ എംഎൽഎ, ദേശീയ ജനറൽ സെക്രട്ടറി ആനി രാജ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സെയ്ത് ഹമീദ്, സിപിഐ ദേശീയ കൗൺസിലംഗം കെ പി രാജേന്ദ്രൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, എൻഎഫ്ഐഡബ്ല്യു വൈസ് പ്രസിഡന്റ് കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. വൈകിട്ട്‌ കലാസന്ധ്യ അരങ്ങേറി. ജയരാജ്‌ വാര്യർ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന്‌ ‘പാപത്തറ’ ഏകപാത്ര നാടകവും അവതരിപ്പിച്ചു. ശനി വൈകിട്ട് അഞ്ചിന് തെക്കേഗോപുര നടയിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

Next Post

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺ​ഗ്രസ് ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനുൾപ്പെടെ പരിക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺ​ഗ്രസ് ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനുൾപ്പെടെ പരിക്ക്

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺ​ഗ്രസ് ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനുൾപ്പെടെ പരിക്ക്

താമിർ ജിഫ്രിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

താമിർ ജിഫ്രിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

മെട്രോ ഫീഡർ സർവീസ്: കളമശേരിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കും ഇൻഫോർപാർക്കിലേക്കും യാത്ര ഇനി സുഖകരം

മെട്രോ ഫീഡർ സർവീസ്: കളമശേരിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കും ഇൻഫോർപാർക്കിലേക്കും യാത്ര ഇനി സുഖകരം

സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ

സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021