താരനും മുടികൊഴിച്ചിലും ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടി കൊഴിയുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കാം. അമിതമായ മുടികൊഴിച്ചിൽ ചില രോഗങ്ങളുടെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം, മുടിയിൽ കെമിക്കലുകളുടെ ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ…
ഒന്ന്…
ഒരു പാത്രത്തിൽ തൈരും മുട്ടയുടെ വെള്ളയും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടികൊഴിച്ചിൽ അകറ്റാൻ ഈ പാക്ക് സഹായിക്കും. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിലും പൊട്ടലും കുറയ്ക്കുന്നു. ആരോഗ്യമുള്ള തലയോട്ടി പുതിയ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
രണ്ട്…
ഒരു വാഴപ്പഴം എടുത്ത് നന്നായി പേസ്റ്റാക്കുക. ഇത് ഒരു പാത്രത്തിൽ വെളിച്ചെണ്ണയുമായി കലർത്തി മുടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മൂന്ന്…
അവോക്കാഡോ മുടിക്ക് വളരെയധികം ഈർപ്പവും പോഷണവും നൽകുന്നു. ഒരു അവോക്കാഡോ മാഷ് ചെയ്യുക. ഇത് രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുടിയിലിടുക.
നാല്…
രണ്ട് ടീസ്പൂൺ ബദാം ഓയിലും അൽപം തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ചതാണ് ഈ പാക്ക്. മുടിയിൽ തൈര് പുരട്ടുന്നത് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു.