• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 23, 2023 : 6:39 pm
0
A A
0
വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

കോവളം > നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി ഉണ്ടാകണമെന്നതാണ് കേരളത്തിലെ പൊതു സമൂഹത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 നു ശേഷം ആഭ്യന്തര വളർച്ചാ നിരക്കിൽ എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണ്. തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണ്. എന്നാൽ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള നികുതി വിഹിതവും അർഹമായ ഗ്രാന്റുകളും ലഭിക്കണ്ടതാണ്. സംസ്ഥാന വിഹിതം മാനദണ്ഡങ്ങൾക്കനുസൃതമായും സുതാര്യമായ നടപടി ക്രമങ്ങളിലൂടെയും കേന്ദ്ര ഗവൺമെന്റ് അനുവദിക്കണം. റവന്യു കമ്മി ഗ്രാന്റിലും കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി നടത്തേണ്ട പദ്ധതികൾക്കുമടക്കം തുക അനുവദിക്കുന്നതിൽ അനുകൂലമായ സമീപനമല്ല കേന്ദ്ര സർക്കാരിനുള്ളത്.

83,000 കോടി രൂപയുടെ പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറക്കുന്ന സാഹചര്യമുണ്ടായി. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുന്നത് വിവിധ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും. സാമൂഹിക സുരക്ഷ പെൻഷന് കൺസോർഷ്യത്തിൽ നിന്നും അനുവദിക്കുന്ന തുകയും കടത്തിലുൾപ്പെടുത്തി. ഈ നടപടികൾ കേരള സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്.

1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്. ആഗോള വിശപ്പ് സൂചികയിൽ 2013 ൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം 55 ആയിരുന്നെങ്കിൽ ഇന്നത് 111 ആണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും കേരളത്തിന്റെ മുഴുവൻ ജനസമൂഹവും അതിനായി അണിനിരക്കുമെന്ന സന്ദേശമാണ് നവകേരള സദസ്സ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാപമുണ്ടാക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ആരും പ്രകോപിതരാകരുതെന്നാണ് ഗവൺമെന്റ് അഭ്യർത്ഥിച്ചത്. എന്നാൽ മറിച്ചുള്ള നിലപാട് പ്രതിപക്ഷ നീക്കം ദൗർഭാഗ്യകരമാണ്. ഓരോ മണ്ഡലങ്ങളിലെയും നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിനാളുകൾ പരിപാടിയെ വൻ വിജയമാക്കി മാറ്റി. ജനങ്ങൾ നൽകിയ അംഗീകാരത്തോടെ നവകേരള സൃഷ്ടിക്കായുള്ള തുടർ പ്രവർത്തനങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ അഹമ്മദ് ദേവർ കോവിൽ, ജെ ചിഞ്ചുറാണി, സജി ചെറിയാൻ എന്നിവരും സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനായ ചടങ്ങിൽ ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഷീജ മേരി സ്വാഗതമാശംസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്‌ആർടിസിക്ക്‌ 20 കോടി രൂപ കൂടി അനുവദിച്ചു

Next Post

രാഷ്ട്രീയജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവം,സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനം,നിയമപരമായി നേരിടുമെന്ന്ശശിതരൂര്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രാഷ്ട്രീയജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവം,സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനം,നിയമപരമായി നേരിടുമെന്ന്ശശിതരൂര്‍

രാഷ്ട്രീയജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവം,സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനം,നിയമപരമായി നേരിടുമെന്ന്ശശിതരൂര്‍

സഹോദരനിൽനിന്ന്‌ ഗർഭിണിയായ പെൺകുട്ടിക്ക്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതിയില്ല

സഹോദരനിൽനിന്ന്‌ ഗർഭിണിയായ പെൺകുട്ടിക്ക്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതിയില്ല

പിണറായി പൊലീസ് എന്റെ മൈക്ക് സെറ്റ് നശിപ്പിച്ചു, ഒപ്പറേറ്ററെ തല്ലിച്ചതച്ചു; ഗ്രനേഡ് എറിഞ്ഞു: സൗണ്ട്സ് ഉടമ

പിണറായി പൊലീസ് എന്റെ മൈക്ക് സെറ്റ് നശിപ്പിച്ചു, ഒപ്പറേറ്ററെ തല്ലിച്ചതച്ചു; ഗ്രനേഡ് എറിഞ്ഞു: സൗണ്ട്സ് ഉടമ

‘കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം’: ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്

'കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം': ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്

കുർബാന തർക്കത്തിൽ സമവായം; ക്രിസ്മസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന; തീരുമാനവുമായി അതിരൂപത സംരക്ഷണ സമിതി

കുർബാന തർക്കത്തിൽ സമവായം; ക്രിസ്മസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന; തീരുമാനവുമായി അതിരൂപത സംരക്ഷണ സമിതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In