ന്യൂഡൽഹി> എൻസിഇആർടി പത്താം ക്ലാസ് പാഠപുസ്‌തകങ്ങളിൽ നിന്നും ജനാധിപത്യം ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ ഒഴിവാക്കി. ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ, രാഷ്‌ട്രീയ പാർട്ടികൾ എന്നിവയെക്കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളാണ് ഒഴിവാക്കിയത്.
പീരിയോഡിക് ടേബിളും പരിസ്ഥിതി സുസ്ഥിരതയും ഊർജ്ജ സ്രോതസ്സുകളും സംബന്ധിച്ച അധ്യായങ്ങളും ഇക്കുറി എൻസിഇആർടി ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പരിണാമ സിദ്ധാന്തം പാഠപുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയത് വൻ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.