• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ക്രീൻ ഷെയറിങ്, യൂസർ നെയിം; വാട്സ്ആപ്പിലേക്ക് കിടിലൻ ഫീച്ചറുകൾ എത്തുന്നു

by Web Desk 04 - News Kerala 24
June 1, 2023 : 5:18 pm
in India, News, Tech
Reading Time: 1 min read
0
A A
0
സ്ക്രീൻ ഷെയറിങ്, യൂസർ നെയിം; വാട്സ്ആപ്പിലേക്ക് കിടിലൻ ഫീച്ചറുകൾ എത്തുന്നു

തങ്ങളുടെ ആൻഡ്രോയ്ഡ് പതിപ്പിനെ ഒരു ഓൾ ഇൻ വൺ ആപ്പാക്കി മാറ്റാനുള്ള പുറപ്പാടിലാണ് വാട്സ്ആപ്പ്. അതിനായി പ്രധാനപ്പെട്ട രണ്ട് ഫീച്ചറുകളുടെ പണിപ്പുരയിലാണവർ. വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രീൻ ഷെയറിങ്, യൂസർ നെയിം സവിശേഷതകളെ കുറിച്ച് അറിയാം.സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ വിഡിയോ കോൾ ചെയ്യാനായി മികച്ചൊരു പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. എന്നാൽ, ഇനി മുതൽ വർക് കോളുകൾക്കായും വാട്സ്ആപ്പിനെ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. കമ്പനി മീറ്റിങ്ങുകളും പിടിഎ മീറ്റിങ്ങുകളും ഓൺലൈൻ ക്ലാസുകളുമൊക്കെ വാട്സ്ആപ്പിലൂടെയും നടത്താം. അതിന്റെ ഭാഗമായാണ് പുതിയ ‘സ്ക്രീൻ ഷെയറിങ്’ ഫീച്ചർ ആപ്പിലേക്ക് എത്തിക്കുന്നത്.

സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം പോലുള്ള വിഡിയോ കോൾ ആപ്പുകൾ ഉപയോഗിച്ചവർക്ക് അറിയാം, ഇത്തരം ആപ്പുകളിൽ മീറ്റിങ് സംഘടിപ്പിക്കുന്നവർക്ക് അവരുടെ കംപ്യൂട്ടറിന്റെയോ, സ്മാർട്ട് ഫോണിന്റെയോ സ്ക്രീൻ പങ്കിടാനുള്ള ഓപ്ഷനുണ്ട്. വിഡിയോ കോളിലുള്ളവർക്ക് കൂടുതൽ വ്യക്തതയോടെ വിവരങ്ങൾ കൈമാറാനായി സ്ക്രീൻ ഷെയറിങ് ഫീച്ചർ ഏറെ ഉപകാരപ്രദമാണ്.

അതുപോലെ വിഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ സ്ക്രീൻ മറ്റുള്ളവർക്ക് ദൃശ്യമാകുന്ന വിധത്തിൽ പങ്കിടാനായി അനുവദിക്കുന്ന ‘സ്ക്രീൻ ഷെയറിങ്’ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.11.19 -ൽ ഈ സേവനം ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് കമ്പനി. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ​ഫീച്ചർ ലഭ്യമായിട്ടുണ്ട്.

ആപ്പ് അപ്ഡേറ്റ് ചെയ്താൽ വിഡിയോ കോൾ കൺട്രോൾ വ്യൂവിൽ പുതിയ ഐക്കൺ വന്നതായി കാണാം. വിഡിയോ കോൾ ചെയ്യുമ്പോൾ ആ ഐക്കണിൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ ഫോണിന്റെ സ്ക്രീനിലുള്ള കാര്യങ്ങൾ റെക്കോർഡ് ചെയ്ത് അത് മറുവശത്തുള്ള ആളുകളുമായി പങ്കിടാൻ തുടങ്ങും. ഏത് സമയത്തും അത് ഓൺ ചെയ്യാനും നിർത്താനും സാധിക്കും.

യുണീക് യൂസർ നെയിം
വാട്സ്ആപ്പ് യൂസർമാർക്ക് അവരുടെ അക്കൗണ്ടുകൾക്കായി വ്യത്യസ്തമായ യൂസർ നെയിമുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഫീച്ചറിൽ പ്രവർത്തിച്ചു വരികയാണ് വാട്സ്ആപ്പ്. സെറ്റിങ്സിലെ പ്രൊഫൈൽ മെനുവിൽ യൂസർ നെയിമുകൾക്കായി പ്രത്യേകം വിഭാഗം ചേർക്കുമെന്നാണ് WABetaInfo റിപ്പോർട്ട് ചെയ്യുന്നത്. നമ്പറുകൾക്ക് പകരമായെത്തുന്ന യുണീക് യൂസർ നെയിം ഫീച്ചർ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുമെന്നാണ് പറയുന്നത്. കോൺടാക്റ്റുകൾ തിരിച്ചറിയാൻ ഫോൺ നമ്പറുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം പേരുകൾ തന്നെ ദൃശ്യമാകും. വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്നും ജനാധിപത്യവും പുറത്ത്

Next Post

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ഗുസ്തി താരങ്ങളുടെ പരാതി അവഗണിക്കാനാകില്ലെന്ന് ബി.ജെ.പി വനിത എം.പി

ഗുസ്തി താരങ്ങളുടെ പരാതി അവഗണിക്കാനാകില്ലെന്ന് ബി.ജെ.പി വനിത എം.പി

യൂനിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും സൗജന്യയാത്ര; കർശന നിർദേശവുമായി തമിഴ്നാട് സർക്കാർ

യൂനിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും സൗജന്യയാത്ര; കർശന നിർദേശവുമായി തമിഴ്നാട് സർക്കാർ

‘ദ കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

‘ദ കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൈദരാബാദിൽ 24കാരൻ അറസ്റ്റിൽ

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൈദരാബാദിൽ 24കാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021