ആലപ്പുഴ : മൂന്നു വർഷത്തിനു ശേഷം, നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന് നടത്താൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന ഡിടിപിസി യോഗത്തിലാണ് തീയതി ധാരണയായത്. ഇത് ഇനി സർക്കാർ അംഗീകരിക്കണം. ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളം കളി നടത്താനാണ് ആലോചന. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച വള്ളംകളിയെന്ന പരമ്പരാഗത രീതിയാണ് ഇതോടെ മാറുന്നത്.