• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നെഹ്റുവിന്‍റെ ചിത്രം, സേനയുടെ ലോഗോ; പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വന്ന വീഡിയോ കോൾ, വമ്പൻ തട്ടിപ്പിന് ശ്രമം

by Web Desk 06 - News Kerala 24
September 10, 2024 : 12:13 pm
in India, News
Reading Time: 1 min read
0
A A
0
നെഹ്റുവിന്‍റെ ചിത്രം, സേനയുടെ ലോഗോ; പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വന്ന വീഡിയോ കോൾ, വമ്പൻ തട്ടിപ്പിന് ശ്രമം

ബംഗളൂരു: ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബര്‍ തട്ടിപ്പിനിരയാക്കാൻ ശ്രമം. മുംബൈയിൽ സൈബർ കേസ് രജിസ്റ്റർ ചെയ്‌തെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം നടന്നത്. തൃശൂർ സ്വദേശി ഡിന്‍റോ ജോസഫാണ് ബംഗളൂരു സിറ്റി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വീഡിയോ കോളിലായിരുന്നു ഭീഷണി. കേസ് റദ്ദാക്കാൻ പണം ആവശ്യപ്പെട്ടുവെന്ന് ഡിന്‍റോയുടെ പരാതിയില്‍ പറയുന്നു. സമാനമായി ബംഗളൂരുവിൽ തട്ടിപ്പുകൾ വര്‍ധിക്കുകയാണ്. വീഡിയോ കോളില്‍ കാണുമ്പോൾ പൊലീസ് സ്റ്റേഷൻ തന്നെയാണെന്നാണ് തോന്നിയതെന്ന് ഡിന്‍റോ പറഞ്ഞു. സംസാര രീതിയും പൊലീസിന്‍റേത് പോലെ തന്നെയായിരുന്നു. ജുഹു പൊലീസ് എന്ന് പറഞ്ഞാണ് വിളിച്ചത്. ആദ്യം കേസ് പേരിലുണ്ടെന്ന് പറഞ്ഞ് ഓഡിയോ കോൾ ആണ് വന്നത്. ഇതിന് ശേഷം വീഡിയോ കോൾ വന്നു. പൊലീസ് വേഷം ധരിച്ച അഞ്ചോളം പേരുണ്ടായിരുന്നു. ഹിന്ദിയും ഇംഗ്ലീഷുമാണ് തട്ടിപ്പുകാര്‍ സംസാരിച്ചത്.

എൻഫോഴ്സ്മെന്‍റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എംഡിഎംഎയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു.

വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങൾ സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് പൊലീസ് മുന്നറിയിപ്പ്.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി; ‘പൂർണരൂപം എസ്ഐടിക്ക് നൽകണം’

Next Post

പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി വാഹനങ്ങളുണ്ടായിരുന്ന പാലം നദിയിലേക്ക് പതിച്ചു, ഡാഷ് ക്യാമറ വീഡിയോ

വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി വാഹനങ്ങളുണ്ടായിരുന്ന പാലം നദിയിലേക്ക് പതിച്ചു, ഡാഷ് ക്യാമറ വീഡിയോ

ഇന്ത്യ, സൗദി വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ഇന്ത്യ, സൗദി വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

കേരളത്തിൽ സർവകാല റെക്കോർഡിൽ സ്വർണവില; ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021