ഗുരുഗ്രാം : ഹരിയാനയിലെ മനേസറില്‍ നിന്ന് അയല്‍വാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായി പൊലീസ്. 15കാരി ഉള്‍പ്പടെ രണ്ട് കുട്ടികളെ ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ആള് തന്നെ ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒളിവിലുള്ള പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍,പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സഹോദരങ്ങളെ കാണാതാകുന്നത്. കുട്ടികളുടെ പിതാവ് അന്വേഷിച്ചപ്പോഴാണ് അയല്‍വാസികളില്‍ ഒരാള്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോയതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.