• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബന്ദിമോചനത്തിന് തടസ്സം ഹമാസിന്റെ വ്യാമോഹമെന്ന് നെതന്യാഹു: ‘ഇസ്രായേലിന്റെ തോൽവി മാത്രമാണ് അവരുടെ ലക്ഷ്യം’

by Web Desk 04 - News Kerala 24
February 18, 2024 : 8:37 pm
in News, World
Reading Time: 1 min read
0
A A
0
ബന്ദിമോചനത്തിന് തടസ്സം ഹമാസിന്റെ വ്യാമോഹമെന്ന് നെതന്യാഹു: ‘ഇസ്രായേലിന്റെ തോൽവി മാത്രമാണ് അവരുടെ ലക്ഷ്യം’

തെൽഅവീവ്: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിന് പ്രധാന തടസ്സം ഹമാസിന്റെ വ്യാമോഹങ്ങൾ നിറഞ്ഞ ഉപാധികളാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ പരാജയം മാത്രമാണ് ഹമാസ് ലക്ഷ്യമിടു​ന്നതെന്നും ഞങ്ങൾ അതിന് സമ്മതിക്കില്ലെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിവസം കഴിയുന്തോറും ബന്ദികളുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി, മോചനത്തിന് അടിയന്തര കരാർ ഉണ്ടാക്കണമെന്ന് ബന്ദികളുടെ ബന്ധുക്കളും ആക്ടിവിസ്റ്റുകളും നെതന്യാഹുവിനോട് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നെതന്യാഹു രംഗത്തെത്തിയത്.

‘മസ്ജിദുൽ അഖ്സ അടങ്ങുന്ന ടെമ്പിൾ മൗണ്ടിന്റെ അവകാശം, ഗസ്സ യുദ്ധം അവസാനിപ്പിക്കൽ, ഹമാസിനെ ഗസ്സയുടെ അധികാരത്തിൽ നിലനിർത്തൽ, ഇസ്രായേൽ സേനയെ (ഐ.ഡി.എഫ്) ഗസ്സയിൽനിന്ന് പിൻവലിക്കൽ, ആയിരക്കണക്കിന് കൊലപാതകികളെ (ഫലസ്തീൻ തടവുകാരെ) മോചിപ്പിക്കൽ എന്നിവയാണ് ഹമാസിന്റെ ആവശ്യം. ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത ഈ കാര്യങ്ങളാണ് ഈ നിമിഷം വരെ ഹമാസ് ചർച്ചയിൽ ഉന്നയിക്കുന്നത്. അവർ നിലപാട് മയപ്പെടുത്തുമ്പോൾ മാത്രമേ ചർച്ചയിൽ പുരോഗതി ഉണ്ടാകൂ. ഈ വ്യാമോഹങ്ങൾ ഉപേക്ഷിച്ചാൽ നമുക്ക് ചർച്ചയുമായി മുന്നോട്ട് പോകാം’ -നെതന്യാഹു പറഞ്ഞു.

സി.ഐ.എ ഡയറക്ടർ വില്യം ബേൺസിൻ്റെ മേൽനോട്ടത്തിൽ കഴിഞ്ഞയാഴ്ച കെയ്‌റോയിലേക്ക് രണ്ടാമത്തെ പ്രതിനിധി സംഘത്തെ ചർച്ചക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണം ഹമാസിന്റെ കടുംപിടുത്തമാണെന്നും നെതന്യാഹു പറഞ്ഞു.

“ഞങ്ങൾ ഇതിനകം തന്നെ ചർച്ചകളിൽ ഒരുപാട് മുന്നോട്ട് പോയി. എന്നാൽ, ഹമാസ് അവരുടെ ആവശ്യങ്ങളിൽനിന്ന് പിന്മാറാത്തതിനാലാണ് ഇനി ചർച്ചയിൽ പ​ങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അവർ ഒരിഞ്ച് പോലും പിന്നോട്ടുപോകുന്നില്ല. എന്നിട്ടും യു.എസ് പ്രസിഡ​ന്റ് ജോ ബൈഡന്റെ അഭ്യർത്ഥന മാനിച്ചാണ് കെയ്‌റോയിലേക്ക് ആദ്യം പ്രതിനിധി സംഘത്തെ ചർച്ചകൾക്കായി അയച്ചത്. പ്രതിനിധി സംഘത്തോട് എല്ലാം കേൾക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഹമാസിന്റെ ഉപാധികളിൽ മാറ്റമൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ വീണ്ടും പ്രതിനിധി സംഘം കെയ്‌റോയിലേക്ക് പോകുന്നത് ഫലശൂന്യമാണ്. അതിനാലാണ് രണ്ടാമത്തെ സംഘത്തെ അയക്കുന്നതിൽനിന്ന് പിൻമാറിയത്’ -നെതന്യാഹു പറഞ്ഞു.

‘ഹമാസിന്റെ നിലപാടിൽ മാറ്റം കാണുന്നതുവരെ ചർച്ചക്ക് പോകുന്നതിൽ അർത്ഥമില്ല. ഇതൊരു ചർച്ചയാണ്. അല്ലാതെ കൊടുക്കൽ വാങ്ങൽ നടത്രാനുള്ള സാഹചര്യമല്ല. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ നയത്തിന്റെ കാതൽ ശക്തമായ സൈനിക സമ്മർദ്ദവും ഉറച്ച ചർച്ചകളുമാണ്. ഇങ്ങനെയാണ് ഞങ്ങൾ ഇതുവരെ 112 തടവുകാരെ മോചിപ്പിച്ചത്. എല്ലാവരെയും മോചിപ്പിക്കുന്നത് വരെ ഞങ്ങൾ ഇതുതന്നെ ചെയ്യും. ഹമാസുമായുള്ള ചർച്ചകൾക്ക് ഉറച്ച നിലപാട് ആവശ്യമാണ്” -നെതന്യാഹു പറഞ്ഞു.

അതിനിടെ, വടക്കൻ ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നത് വരെ ഇനി മധ്യസ്ഥ ചർച്ചകൾക്ക് തങ്ങളില്ലെന്ന് ഹമാസും വ്യക്തമാക്കി. ഗസ്സയിലെ മനുഷ്യർക്ക് സഹായമെത്തിക്കുന്നത് പുനരാരംഭിച്ചാൽ്യ മാത്രമേ വെടിനിർത്തൽ, ബന്ദി ഉടമ്പടി ചർച്ചകളുമായി ഇനി സഹകരിക്കൂ എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

Next Post

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി മരിച്ച നിലയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി മരിച്ച നിലയിൽ

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി മരിച്ച നിലയിൽ

‘കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം’ അധിക്ഷേപത്തെ ആതേ രീതിയില്‍ നേരിട്ട് അഭയ ഹിരണ്മയി.!

'കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം' അധിക്ഷേപത്തെ ആതേ രീതിയില്‍ നേരിട്ട് അഭയ ഹിരണ്മയി.!

നല്ല ഉറക്കം കിട്ടാൻ രാത്രി കഴിക്കാം ഈ ഏഴ് പഴങ്ങള്‍…

നല്ല ഉറക്കം കിട്ടാൻ രാത്രി കഴിക്കാം ഈ ഏഴ് പഴങ്ങള്‍...

പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മകളുടെ കമ്പനിയിലേക്ക് കോടികൾ പ്രവഹിച്ചത്, മാറിനിൽക്കണമെന്ന് വിഡി സതീശൻ

പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മകളുടെ കമ്പനിയിലേക്ക് കോടികൾ പ്രവഹിച്ചത്, മാറിനിൽക്കണമെന്ന് വിഡി സതീശൻ

മന്ത്രി വാഹനം ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു, ഒന്നര വയസുകാരിയടക്കം 3 ജീവനുകൾ; രക്ഷകനായി കെബി ഗണേഷ് കുമാർ

മന്ത്രി വാഹനം ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു, ഒന്നര വയസുകാരിയടക്കം 3 ജീവനുകൾ; രക്ഷകനായി കെബി ഗണേഷ് കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021