• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, September 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, സവിശേഷ അധികാരം, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം

by Web Desk 06 - News Kerala 24
February 22, 2024 : 6:44 am
in Kerala, News
Reading Time: 1 min read
0
A A
0
മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

കല്‍പ്പറ്റ:വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന്  രാവിലെ പത്തുമണിക്ക് കൽപ്പറ്റ കളക്ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇതിനിടെ, തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ.വിജയാനന്ദിന് ചുമതല. മനുഷ്യ – മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിക്കുകയാണ് ചുമതല. ഇതിനായുള്ള നോഡൽ ഓഫീസറായിട്ടാണ് സിസിഎഫ് കെ.വിജയാന്ദ് ചുമതലയേറ്റത്.

മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പസിലാണ് താത്കാലിക ഓഫീസ് . വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.അതേസമയം, വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത ഇന്ന് കളക്ട്രേറ്റ് പടിക്കൽ ഉപവസിക്കും. കൽപ്പറ്റ നഗരത്തിൽ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. രാവിലെ പത്തുമണിക്കാണ് ധർണ തുടങ്ങുക. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രകടനം.

വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി, താമരശ്ശേരി രൂപത ബിഷപ്പുമാർ പങ്കെടുക്കും. 11 ദിവസങ്ങള്‍ പിന്നിട്ടിട്ടും ബേലൂര്‍ മഖ്നയെ പിടികൂടാനായിട്ടില്ല. ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. 72 മണിക്കൂറായി മോഴയാന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിക്കുന്നത് ദൗത്യ സംഘം തുടരുന്നുണ്ട്.

ഒരു തവണ പെരിക്കല്ലൂർ മരക്കടവ് ഭാഗത്തേക്ക് പുഴമുറിച്ചു കടന്ന് എത്തിയതൊഴിച്ചാൽ ആന പൂർണമായും കർണാടക വനമേഖലയിൽ തന്നെയാണ്. കേരളാർതിർത്തിയിൽ കടന്നാലേ ആനയെ മയക്കുവെടി വെയ്ക്കാനാകു. അതിനിടെ, പുൽപ്പള്ളി മേഖലയിൽ വീണ്ടും കടുവ വളർത്തു മൃഗത്തെ പിടിച്ചു. പാക്കം മേഖലയിൽ വനയോരത്ത് മേയാൻ വിട്ട രണ്ടുപശുക്കളെയാണ് കടുവ ആക്രമിച്ചത്. ഒന്നു ചത്തുപോയി.

ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്ന ദൗത്യത്തിനോടൊപ്പം പങ്കുചേരാൻ ട്രാക്കിങ് വിദഗ്ദനും ഷാർപ് ഷൂട്ടറുമായ നവാബ് അലി ഖാൻ ഇന്നലെ വയനാട്ടിലെത്തി. നവാബ് അലിഖാൻ ബേലൂർ മഖ്ന ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാലം​ഗ സാങ്കേതിക വിദഗദ് സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

Next Post

എം.എകാരി ബ്രിജിതയും യുവാവും, ബംഗളൂരുവിൽ നിന്ന് ബൈക്കിൽ, തൃശൂരിലെത്തിയപ്പോൾ കുടുങ്ങി; ബാഗിൽ എംഡിഎംഎ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
എം.എകാരി ബ്രിജിതയും യുവാവും, ബംഗളൂരുവിൽ നിന്ന് ബൈക്കിൽ, തൃശൂരിലെത്തിയപ്പോൾ കുടുങ്ങി; ബാഗിൽ എംഡിഎംഎ

എം.എകാരി ബ്രിജിതയും യുവാവും, ബംഗളൂരുവിൽ നിന്ന് ബൈക്കിൽ, തൃശൂരിലെത്തിയപ്പോൾ കുടുങ്ങി; ബാഗിൽ എംഡിഎംഎ

‘189.5 കിലോ കഞ്ചാവ്, 308 ഗ്രാം ഹാഷിഷ് ഓയിൽ’; സാലി മുങ്ങിയിട്ട് 2 വർഷം, ഹോളോബ്രിക്സുണ്ടാക്കി ജീവിതം, പൊക്കി…

'189.5 കിലോ കഞ്ചാവ്, 308 ഗ്രാം ഹാഷിഷ് ഓയിൽ'; സാലി മുങ്ങിയിട്ട് 2 വർഷം, ഹോളോബ്രിക്സുണ്ടാക്കി ജീവിതം, പൊക്കി...

വാടക വീട്ടിൽ രാത്രി ചിലരുടെ വരവും പോക്കും, യുവാവിന്‍റെ ആ കണക്ഷൻ ശരിയല്ല, പൊക്കിയപ്പോൾ 7.8 കിലോ കഞ്ചാവ്

വാടക വീട്ടിൽ രാത്രി ചിലരുടെ വരവും പോക്കും, യുവാവിന്‍റെ ആ കണക്ഷൻ ശരിയല്ല, പൊക്കിയപ്പോൾ 7.8 കിലോ കഞ്ചാവ്

വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു, ഭീതിയിൽ ഗ്രാമ്പി നിവാസികൾ; പിടികൂടാൻ കൂട് എന്ന് വരും?

ലോക്സഭ തെരഞ്ഞെടുപ്പ്: ദില്ലിയിൽ എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികള്‍ ആരൊക്കെ? പ്രഖ്യാപനം ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പ്: ദില്ലിയിൽ എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികള്‍ ആരൊക്കെ? പ്രഖ്യാപനം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021