• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദുരന്തത്തിൽ താങ്ങാകൽ ലക്ഷ്യമിട്ട് എൻസിസി പരിശീലനകേന്ദ്രം; നിർമ്മാണം 17ന് തുടങ്ങും: മന്ത്രി ഡോ. ബിന്ദു

by Web Desk 04 - News Kerala 24
May 15, 2023 : 4:36 pm
in Kerala, News
Reading Time: 1 min read
0
A A
0
ദുരന്തത്തിൽ താങ്ങാകൽ ലക്ഷ്യമിട്ട് എൻസിസി പരിശീലനകേന്ദ്രം; നിർമ്മാണം 17ന് തുടങ്ങും: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം > ദേശീയ നിലവാരത്തിൽ എൻ സി സിയ്‌ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിൽ നിർമ്മാണപ്രവൃത്തികൾക്ക് മെയ് 17 ബുധനാഴ്ച തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസങ്ങളിലൊന്നായ മാറ്റിപ്പാർപ്പിക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ പതിനയ്യായിരത്തോളം വരുന്ന കേഡറ്റുകൾക്ക് സ്ഥിരമായ പരിശീലനകേന്ദ്രം ഇല്ലാത്തിന്റെ കുറവാണ് കേന്ദ്രം വരുന്നതോടെ അവസാനിക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂൾ കോളേജുകളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നിലവിൽ കേഡറ്റുകൾ പരിശീലനം നേടുന്നത്. മെച്ചപ്പെട്ട പരിശീലനം നമ്മുടെ കുട്ടികളെ കൂടുതൽ ഉയരങ്ങളിലെത്തിക്കും, അത് സംസ്ഥാനത്തിന് അഭിമാനനേട്ടങ്ങൾ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ, ദുരന്തവേളകളിൽ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ പതിവ്. ഭക്ഷണം പാകം ചെയ്യാനോ മതിയായ ടോയ്‌ലറ്റ് ആവശ്യങ്ങൾക്കോ ഇവിടങ്ങളിൽ സൗകര്യമുണ്ടാകാറില്ല. ഈ കുറവുകളില്ലാതെ ദുരിതഘട്ടങ്ങളിൽ നാടിനു താങ്ങാവുംവിധമാണ് കേന്ദ്രം സജ്ജമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കേഡറ്റുകൾക്കു പുറമെ, കാശ്‌മീർ മുതൽ കന്യാകുമാരി വരെനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കും പരിശീലനം നൽകാനാണ് കേന്ദ്രം. പ്രതിരോധസേനാ വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനത്തിന് പുറമെ, ഫയറിംഗ്, ഒബ്സ്റ്റക്കിൾ കോഴ്‌സ്, മലകയറ്റം, തുടങ്ങിയവയിലുള്ള പരിശീലനവും നൽകാൻ കഴിയുംവിധമാണ് കേന്ദ്രം ഒരുങ്ങുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പരിശീലനകേന്ദ്രത്തിന് സർക്കാർ അനുവദിച്ച കല്ലറയിലെ മൂന്നര ഏക്കർ ഭൂമിയിലാണ് നിർമ്മാണം ആരംഭിക്കുന്നത്. പരിശീലനകേന്ദ്രത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ 5.05 ഏക്കർ ഭൂമി കൂടി അനുവദിക്കാനുള്ള സർക്കാർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഹെലിപ്പാഡ് ഉൾപ്പെടെയുള്ള പരേഡ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനത്തോടെയാണ് കേന്ദ്രത്തിന്റെ നിർമ്മാണപ്രവൃത്തികൾക്ക് മെയ് 17ന് വൈകീട്ട് നാലുമണിക്ക് തുടക്കമാകുന്നത്. അഡ്വ. ഡി കെ മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. എംപിമാരായ അടൂർ പ്രകാശ്, എ എ റഹീം എന്നിവർ മുഖ്യാതിഥികളാകും.

മലബാർ മേഖലയിലെ കേഡറ്റുകളുടെ ചിരകാലസ്വപ്നമായ പരിശീലനകേന്ദ്രത്തിന്റെ നിർമ്മാണപ്രവൃത്തി മലപ്പുറം തേഞ്ഞിപ്പാലത്ത് പൂർത്തീകരിച്ചു വരികയാണ്. എത്രയും വേഗം ഇതിന്റെ പ്രവർത്തനം ആരംഭിക്കും – മന്ത്രി ബിന്ദു അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23 മുതൽ കോഴിക്കോട്‌

Next Post

പി.കെ.രാഗേഷിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പി.കെ.രാഗേഷിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

പി.കെ.രാഗേഷിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

അടിസ്ഥാന ശേഷി വികസനത്തിൽ പ്രാഥമിക വിദ്യാഭ്യാസം ഊന്നൽ നൽകണം: മന്ത്രി വി ശിവന്‍കുട്ടി

അടിസ്ഥാന ശേഷി വികസനത്തിൽ പ്രാഥമിക വിദ്യാഭ്യാസം ഊന്നൽ നൽകണം: മന്ത്രി വി ശിവന്‍കുട്ടി

രാജ്യത്ത്‌ ആദ്യം; യഥാർഥ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

രാജ്യത്ത്‌ ആദ്യം; യഥാർഥ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണം: മന്ത്രി പി രാജീവ്

ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണം: മന്ത്രി പി രാജീവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021