• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശിശുപരിപാലത്തിന് പുതിയ സംരംഭം: സെനറ്റ് ഹൗസ് ക്യാമ്പസിലെ ക്രഷ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

by Web Desk 04 - News Kerala 24
May 16, 2023 : 8:32 pm
in Kerala, News
0
A A
0
ശിശുപരിപാലത്തിന് പുതിയ സംരംഭം: സെനറ്റ് ഹൗസ് ക്യാമ്പസിലെ ക്രഷ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം > സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തില്‍ സജ്ജമാക്കിയ ക്രഷിന്റെ ഉദ്ഘാടനം മെയ് 17 ബുധനാഴ്‌ച രാവിലെ 11.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും, അതിലൂടെ അവര്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും, കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പകാലം മുതല്‍ തന്നെ മാതാപിതാക്കളില്‍ നിന്നും അര്‍ഹതപ്പെട്ട കരുതല്‍, സംരക്ഷണം, പോഷകാഹാരം എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ ക്രഷ് ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലും എറണാകുളം മെഡിക്കല്‍ കോളേജിലും, വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിലും വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്രഷുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ആറുമാസം മുതല്‍ ആറു വയസ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ക്രഷില്‍ പരിപാലിക്കുന്നത്. ക്രഷില്‍ കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു വര്‍ക്കറും ഒരു ആയയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

2017 മെറ്റേണിറ്റി ബെനഫിക്ട് (ഭേദഗതി) ആക്‌ട് പ്രകാരം പെതു സ്വകാര്യ മേഖലകളില്‍ ഉള്‍പ്പെടെ 50 ല്‍ അധികം ജീവനക്കാര്‍ സേവനമനുഷ്‌ടിക്കുന്ന തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ശിശുപരിപാലന കേന്ദ്രം ആരംഭിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയത്.

ആദ്യ ഘട്ടത്തില്‍ നാഷണല്‍ ക്രഷ് സ്‌കീമിന്റെ ഭാഗമായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന 25 ക്രഷുകള്‍ സര്‍ക്കാര്‍/പൊതു ഓഫീസ് സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സഹകരണത്തോടെ പട്ടം കേരള പിഎസ്‌സി ഓഫീസ് ആസ്ഥാനത്ത് ക്രഷ് സജ്ജമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ക്രഷ് സജ്ജമാക്കി. സംസ്ഥാനത്തെ പതിനേഴാമത്തെയും തിരുവനന്തപുരം ജില്ലയിലെ അഞ്ചാമത്തെയും ക്രഷിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനധികൃത പൂജ: വീഡിയോ ദൃശ്യത്തെ കുറിച്ച് അന്വേഷണം നടത്തും- കെ അനന്തഗോപന്‍

Next Post

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ആളൂർ ഹാജരായി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ആളൂർ ഹാജരായി

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ആളൂർ ഹാജരായി

2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാം, തിരിച്ചും പിന്തുണ വേണമെന്ന് മമതാ ബാനർജി

2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാം, തിരിച്ചും പിന്തുണ വേണമെന്ന് മമതാ ബാനർജി

കോഴിക്കോട്ട്‌ അവയവമാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കും: മുഖ്യമന്ത്രി

കോഴിക്കോട്ട്‌ അവയവമാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കും: മുഖ്യമന്ത്രി

ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ മടങ്ങി ശിവകുമാർ; തുടർ ചർച്ചകൾക്ക് സാധ്യത

ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ മടങ്ങി ശിവകുമാർ; തുടർ ചർച്ചകൾക്ക് സാധ്യത

ഭീകര പ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ ആളുടെ വധശിക്ഷ നടപ്പാക്കി

ഭീകര പ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ ആളുടെ വധശിക്ഷ നടപ്പാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021