• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു

by Web Desk 06 - News Kerala 24
April 5, 2023 : 7:21 am
in India, News
0
A A
0
വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു

കവര്‍ധ: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പൊട്ടിത്തെറിയില്‍ ഗുരുതര പരിക്കേറ്റു.  ഛത്തീസ്ഗഡിലാണ് സംഭവം. വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ കബീര്‍ദാം ജില്ലയിലാണ് സംഭവം നടന്നത്. തിങ്കഴാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്‍റെ ഭീത്തിയും മുറിയുടെ മേല്‍ക്കൂരയും തകര്‍ന്നു. ഹോം തിയേറ്റര്‍ സൂക്ഷിച്ചിരുന്ന മുറിയിലെ മറ്റ് ഫര്‍ണിച്ചറുകള്‍ക്കും സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ബാധിത മേഖലയോട് ഏറെ ചേര്‍ന്നുള്ള ഛത്തീസ്ഗഡ് മധ്യപ്രദേശ് അതിര്‍ത്തിയിലാണ് സംഭവം നടന്നത്. റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്ന ഗ്രാമം. ഏപ്രില്‍ 1 ന് വിവാഹിതനായ 22കാരനായ ഹേമേന്ദ്ര മെരാവി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ വീടിനകത്തെ മുറിയില്‍ വച്ച് തുറന്ന് നോക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തതിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.

ഹോം തിയറ്റര്‍ ഓണാക്കാനായി ഇതിന് തൊട്ട് അടുത്ത് തന്നെ നിന്നിരുന്ന നവവരന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരനും 30കാരനുമായ രാജ്കുമാറിനും ഒന്നരവയസുകാരനായ ബാലനും അടക്കം മറ്റ് നാല് പേര്‍ക്കും പൊട്ടിത്തെറിയില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഇതില്‍ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസും ഫൊറന്‍സ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പൊട്ടിത്തെറിയുടെ യഥാര്‍ത്ഥ കാരണത്തേക്കുറിച്ച് ഇതുവരെയും സൂചനകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. തകര്‍ന്ന നിലയില്‍ ഹോം തിയേറ്ററിന്‍റെ പല ഭാഗങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന ഹോം തിയേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വര്‍ഷം തോറും വിരിഞ്ഞിറങ്ങുന്നത് പതിനായിരക്കണക്കിന് കടലാമകള്‍, സീര്‍കാഴിയില്‍ ഇത്തവണ വിരിഞ്ഞത് ‘ഒലിവ് റിഡ്‍ലി’

Next Post

നാഥു ലാ പാസിൽ മഞ്ഞിടിഞ്ഞ് അപകടത്തില്‍പ്പെട്ടവര്‍ യാത്രാ നിരോധനം മറി കടന്നവരെന്ന് റിപ്പോര്‍ട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാഥു ലാ പാസിൽ മഞ്ഞിടിഞ്ഞ് അപകടത്തില്‍പ്പെട്ടവര്‍ യാത്രാ നിരോധനം മറി കടന്നവരെന്ന് റിപ്പോര്‍ട്ട്

നാഥു ലാ പാസിൽ മഞ്ഞിടിഞ്ഞ് അപകടത്തില്‍പ്പെട്ടവര്‍ യാത്രാ നിരോധനം മറി കടന്നവരെന്ന് റിപ്പോര്‍ട്ട്

ഉയർന്ന പ്രോട്ടീൻ അല്ലെങ്കിൽ ഉയർന്ന കാർബ് അടങ്ങിയ പ്രഭാത ഭക്ഷണം; ഏതാണ് ആരോഗ്യകരം ?

വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍...

പേസ്മേക്കർ അടക്കമുള്ള ജീവന്‍ രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചവർ സൂക്ഷിച്ചില്ലെങ്കിൽ ഐഫോൺ പണി തരും, മുന്നറിയിപ്പ്

പേസ്മേക്കർ അടക്കമുള്ള ജീവന്‍ രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചവർ സൂക്ഷിച്ചില്ലെങ്കിൽ ഐഫോൺ പണി തരും, മുന്നറിയിപ്പ്

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

എലത്തൂർ ട്രെയിൻ തീവെപ്പ്; ദില്ലി കേന്ദ്രീകരിച്ച് വിവര ശേഖരണം ഊർജ്ജിതം; കാണാതായ യുവാവിനെക്കുറിച്ചും അന്വേഷണം

ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്; മലയാളികളില്‍ ഒന്നാം സ്ഥാനത്ത് യൂസഫ് അലി

ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്; മലയാളികളില്‍ ഒന്നാം സ്ഥാനത്ത് യൂസഫ് അലി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021