തിരുവനന്തപുരം> കെഎസ്ആർടിസിയിൽ അഞ്ച് കെഎഎസ് ഉദ്യോഗസ്ഥരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. സ്വിഫ്റ്റിനെയും മൂന്ന് മേഖലാ ഓഫീസുകളെയും സ്വതന്ത്രമായ ഓഫീസുകളായി വിഭജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിവുറ്റ ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്.ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂലമായാണ് പ്രതികരിച്ചതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.