• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കണം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
May 18, 2023 : 8:59 pm
in Kerala, News
0
A A
0
പാവപ്പെട്ടവർക്ക് ക്ഷേമമെത്തിക്കുന്നത് സർക്കാരിന് അഭിമാനം: മുഖ്യമന്ത്രി

തിരുവനന്തപുരം> കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണമെന്നും ഈ ലക്ഷ്യത്തോടെയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടെയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുലമായ നെറ്റ്‌വർക്ക്‌ രൂപീകരിക്കാൻ കഴിയും. ഇതു ബാങ്കിങ് പ്രവർത്തനത്തെ ഉന്നത മാനങ്ങളിലേക്ക് ഉയർത്തുമെന്നും കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച്‌ അദ്ദേഹം പറഞ്ഞു.

സംസ്ഥാനമാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള തീരുമാനം വേഗത്തിൽ പ്രായോഗികമാക്കണം. ഗ്രാമീണ ഇടപാടുകാരിലേക്കു കൂടുതലായി ബാങ്കിങ് സൗകര്യങ്ങൾ എത്തിക്കണം. 2,000 മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും വേഗത്തിലാക്കണം. കഴിഞ്ഞ സാമ്പത്തികവർഷം 1,21,358 കോടിയുടെ ഇടപാടാണ്‌ കേരള ബാങ്ക് വഴി നടന്നത്. മുൻവർഷത്തേക്കാൾ 11,000 കോടി രൂപ കൂടുതലാണിത്. നിക്ഷേപ സമാഹരണത്തിലും വായ്‌പാ വിതരണത്തിലും റെക്കോഡ് വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാങ്കിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താനുള്ള പ്രവർത്തനങ്ങളുണ്ടാകണം. വ്യതിയാനങ്ങൾ എവിടെയെങ്കിലുമുണ്ടായാൽ കൃത്യമായി നേരിട്ട്‌ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി കേരള ബാങ്ക് പുറത്തിറക്കിയ കെബി പ്രൈം മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മിനിസ്റ്റേഴ്സ് ട്രോഫി വിതരണം, എക്സലൻസ് അവാർഡ് വിതരണം, കർഷക അവാർഡ് വിതരണം എന്നിവയും നടന്നു. ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ, മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് സിഇഒ പി എസ് രാജൻ, ഐടി ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ് എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരളത്തിന് മാത്രം സഹായങ്ങള്‍ നിഷേധിച്ചു; കേന്ദ്രത്തിന്റെ അവഗണന അതിജീവിച്ചാണ് മുന്നേറുന്നത്’: മുഖ്യമന്ത്രി

Next Post

‘കേരളം മരണവീടുപോലെ ശോകമൂകം,നൂറുകോടിയോളം മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം നെറികേട്’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കേരളം മരണവീടുപോലെ ശോകമൂകം,നൂറുകോടിയോളം മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം നെറികേട്’

'കേരളം മരണവീടുപോലെ ശോകമൂകം,നൂറുകോടിയോളം മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം നെറികേട്'

പെണ്‍കുട്ടിയുടെ ബഹളം കേട്ടാണ് അടുത്തേക്ക് ചെന്നത്; യുവാവ് സംഭവം നിഷേധിക്കുകയായിരുന്നു

പെണ്‍കുട്ടിയുടെ ബഹളം കേട്ടാണ് അടുത്തേക്ക് ചെന്നത്; യുവാവ് സംഭവം നിഷേധിക്കുകയായിരുന്നു

ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന്

സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ; അനുനയവുമായി നേതൃത്വം

കർണാടക സത്യപ്രതിജ്ഞാ ചടങ്ങ്: പിണറായി ഒഴികെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പ്രതിപക്ഷ സംഗമ വേദിയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021