കൊച്ചി∙ ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ക്കായി വലവിരിച്ച് ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ). ഇതിന്റെ ഭാഗമായി ഒളിവിലുള്ള 35 നേതാക്കളുടെ പട്ടിക തയാറാക്കി. പട്ടികയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികളുണ്ട്. എന്‍ഐഎ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.പട്ടികയിലുള്ള 21 മലയാളികളിൽ 16 പേര് കണ്ണൂര്‍ സ്വദേശികളാണ്. മൂന്നു പേര് പാലക്കാട്ടുകാരാണെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, ഇവരില്‍ ചിലര്‍ വിദേശ രാജ്യങ്ങളിലേക്ക് കടന്നതായാണ് വിവരം. ചിലര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.