വണ്ണം കുറയ്ക്കണമെന്ന ആഗ്രഹം പലര്‍ക്കുമുണ്ട്. അതിനു വേണ്ടി കഠിനമായി ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാല്‍ വണ്ണം കുറച്ചതിന് ശേഷമുള്ള അയഞ്ഞ ചർമ്മം പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടാകാം. ശരീരഭാരം കുറയുന്നതിന്‍റെ ഫലമായാണ് ചര്‍മ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടുന്നതും ചര്‍മ്മം തൂങ്ങുന്നതും. ഇത്തരത്തിലുള്ള തൂങ്ങിയ ചർമ്മത്തെ ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- ക്രമേണ ശരീരഭാരം കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. വേഗത്തിൽ ശരീരഭാരം കുറയുന്നത്
ചർമ്മം പെട്ടെന്ന് തൂങ്ങാന്‍ കാരണമാകും. - രണ്ട്…
- ചര്‍മ്മം തൂങ്ങാതിരിക്കാനുള്ള പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുക. പേശികളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് അത് സഹായിക്കും.
- മൂന്ന്…
- നിങ്ങളുടെ ചർമ്മത്തില്‍ ജലാംശം നിലനിർത്താനും ഇലാസ്തികത നിലനിർത്താനും ധാരാളം വെള്ളം കുടിക്കുക. ദിവസവും 2-3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്.
- നാല്…
- പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സമീകൃതാഹാരം പിന്തുടരുക. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും.
- അഞ്ച്…
- ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുന്നതിന് കൊളാജൻ സപ്ലിമെന്റുകൾ എടുക്കുന്നതും നല്ലതാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ തിരഞ്ഞെടുക്കാം.
- ആറ്…
- സൺസ്ക്രീൻ ഉപയോഗിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. പതിവായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. സൂര്യാഘാതം അയഞ്ഞ ചർമ്മത്തിന് കാരണമാകും. അതിനാല്‍ സൺസ്ക്രീൻ നിര്‍ബന്ധമായി ഉപയോഗിക്കുക.
- ഏഴ്…
- പുകവലി ഉപേക്ഷിക്കുക. പുകവലി കൊളാജൻ ഉത്പാദനം കുറയ്ക്കുകയും ചർമ്മം പെട്ടെന്ന് തൂങ്ങാന്‍ കാരണമാവുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കും.
- എട്ട്…
- അയഞ്ഞ ചർമ്മമുള്ള സ്ഥലങ്ങളിൽ പതിവായി മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കാലക്രമേണ ചർമ്മത്തെ മുറുക്കാൻ സഹായിക്കുകയും ചെയ്യും.
- ഒമ്പത്…
- ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക. ക്രാഷ് ഡയറ്റുകൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. അയഞ്ഞ ചർമ്മത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.