കോഴിക്കോട്: നിപ ബാധിത പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചത് 5162 വീടുകൾ. 51 പേർക്ക് പനിബാധയുണ്ടെങ്കിലും ഇവർക്ക് നിപ രോഗികളുമായി ബന്ധമില്ല. രോഗികളുമായുള്ള സമ്പർക്ക പട്ടികയിൽ 950 പേരുണ്ട്. ഇന്ന് മാത്രം 30 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ ഭൂരിഭാഗവും ആരോഗ്യ പ്രവർത്തകരുടെ സാമ്പിളുകളാണ്. നാളെ മുതൽ കോഴിക്കോട് മൊബൈൽ യൂണിറ്റിൽ പരിശോധന തുടങ്ങാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ 2 പേർക്ക് രോഗലക്ഷണമുണ്ട്. കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്തിലെ 7, 8 , 9 വാർഡുകൾ കണ്ടെയൻ മെന്റ് സോണുകളാണ്. ആരോഗ്യസംഘം വവ്വാലുകളിലും പരിശോധന നടത്തും. അതേസമയം ആഗസ്റ്റ 29 ന് ഇക്ര ആശുപത്രിയിൽ പുലർച്ചെ 2.15 – 3.45 നും എത്തിയവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.