കൊച്ചി: പോക്സോ പീഡനക്കേസില്‍ റോയ് വയലാട്ട്, അഞ്ജലി റിമാദേവ് ,സൈജു തങ്കച്ചന്‍ എന്നിവര്ക്കെതിരെ അടുത്തയാഴ്ച കുറ്റപത്രം നല്‍കും. പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായി അഞ്ജലി ബ്ലാക്ക് മെയിലിന് ശ്രമിച്ചതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്
വയനാട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20 ന് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അത്രിക്രമം നടത്തിയെന്നാണ് പരാതി. നമ്പര്‍ 18 ഹോട്ടലില്‍ ഉടമ റോയ് വയലാട്ട്, അഞ്ജലി റിമാ ദേവ്, സൈജു തങ്കച്ചന്‍ എന്നിവരാണ് പ്രതികള്‍.
അടുത്ത ആഴ്ച കുറ്റപത്രം നല്‍കും. കേസിലെ മുഖ്യസൂത്രധാരന്‍ അഞ്ജലിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ. അഞ്ജലിയുടെ കോഴിക്കോട്ടെ ബിസിനസ് സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു പരാതിക്കാരി. മൂന്ന് മാസത്തെ ജോലിക്കിടെ പല ആവശ്യങ്ങള്‍ക്കായി അഞ്ജലി പരാതിക്കാരിയില്‍നിന്ന് 13 ലക്ഷം രൂപ വാങ്ങി. പരാതിക്കാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തിരിച്ച് കൊടുക്കാതിരിക്കാന്‍ അഞ്ജലിയും സൈജുവും ചേര്‍ന്ന് ഗുഢാലോചന നടത്തി.
ഇതിനായി ബിസിനസ് ട്രിപ് എന്നപേരില്‍ പരാതിക്കാരിയേയും മകളെയും കൊച്ചിയിലെത്തിച്ചു. വിശ്വാസം വരാന്‍ സ്ഥാപനത്തിലെ രണ്ട് യുവതികളെയും ഒപ്പം കൂട്ടി. തുടര്‍ന്ന് രാത്രി റോയ് വയലാട്ടിന്‍റെ ഫോര്‍ട്ട് കൊച്ചിയിലെ നന്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു. മദ്യവും മയക്കുമരുന്നും കഴിക്കാന്‍ നിര്‍ബന്ധിച്ചു.
തുടര്‍ന്ന് റോയ് വയലാട്ട് അമ്മയോടും മകളോടും മോശമയായി പെരുമാറി. പിന്നീട് ഇരുവരും ഒരു വിധം ഹോട്ടില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18.