• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവെന്ന് കുറ്റപത്രം

by Web Desk 04 - News Kerala 24
April 18, 2022 : 8:45 am
in Kerala, News
Reading Time: 1 min read
0
A A
0
നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവെന്ന് കുറ്റപത്രം

കൊച്ചി: പോക്സോ പീഡനക്കേസില്‍ റോയ് വയലാട്ട്, അഞ്ജലി റിമാദേവ് ,സൈജു തങ്കച്ചന്‍ എന്നിവര്ക്കെതിരെ അടുത്തയാഴ്ച കുറ്റപത്രം നല്‍കും. പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായി അഞ്ജലി ബ്ലാക്ക് മെയിലിന് ശ്രമിച്ചതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്

വയനാട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20 ന് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അത്രിക്രമം നടത്തിയെന്നാണ് പരാതി. നമ്പര്‍ 18 ഹോട്ടലില്‍ ഉടമ റോയ് വയലാട്ട്, അഞ്ജലി റിമാ ദേവ്, സൈജു തങ്കച്ചന്‍ എന്നിവരാണ് പ്രതികള്‍.

അടുത്ത ആഴ്ച കുറ്റപത്രം നല്‍കും. കേസിലെ മുഖ്യസൂത്രധാരന്‍ അഞ്ജലിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ. അഞ്ജലിയുടെ കോഴിക്കോട്ടെ ബിസിനസ് സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു പരാതിക്കാരി. മൂന്ന് മാസത്തെ ജോലിക്കിടെ പല ആവശ്യങ്ങള്‍ക്കായി അഞ്ജലി പരാതിക്കാരിയില്‍നിന്ന് 13 ലക്ഷം രൂപ വാങ്ങി. പരാതിക്കാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തിരിച്ച് കൊടുക്കാതിരിക്കാന്‍ അഞ്ജലിയും സൈജുവും ചേര്‍ന്ന് ഗുഢാലോചന നടത്തി.

ഇതിനായി ബിസിനസ് ട്രിപ് എന്നപേരില്‍ പരാതിക്കാരിയേയും മകളെയും കൊച്ചിയിലെത്തിച്ചു. വിശ്വാസം വരാന്‍ സ്ഥാപനത്തിലെ രണ്ട് യുവതികളെയും ഒപ്പം കൂട്ടി. തുടര്‍ന്ന് രാത്രി റോയ് വയലാട്ടിന്‍റെ ഫോര്‍ട്ട് കൊച്ചിയിലെ നന്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു. ‍മദ്യവും മയക്കുമരുന്നും കഴിക്കാന്‍ നിര്‍ബന്ധിച്ചു.

തുടര്‍ന്ന് റോയ് വയലാട്ട് അമ്മയോടും മകളോടും മോശമയായി പെരുമാറി. പിന്നീട് ഇരുവരും ഒരു വിധം ഹോട്ടില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

Next Post

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം ; 21പേരെ അറസ്റ്റ് ചെയ്തു , നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം ; 21പേരെ അറസ്റ്റ് ചെയ്തു , നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

സ്പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ ; ലോക റെക്കോർഡുമായി യുവാവ്

സ്പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ ; ലോക റെക്കോർഡുമായി യുവാവ്

പാലക്കാട് ഇരട്ടക്കൊലപാതകം: സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭസൂചന: കൃഷ്ണന്‍കുട്ടി

പാലക്കാട് ഇരട്ടക്കൊലപാതകം: സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭസൂചന: കൃഷ്ണന്‍കുട്ടി

നടിയെ ആക്രമിച്ച കേസ് ;  എഡിജിപി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

നടിയെ ആക്രമിച്ച കേസ് ; എഡിജിപി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021