• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പദയാത്ര ഗാനവിവാദം: ബിജെപി ഐടി സെല്ലിന് മൂക്കുകയർ; ചുമതലകൾ ഇനി എൻഡിഎ ഐടി സെൽ നിർവഹിക്കും

by Web Desk 06 - News Kerala 24
February 28, 2024 : 12:37 pm
in Kerala, News
Reading Time: 1 min read
0
A A
0
പദയാത്ര ഗാനവിവാദം: ബിജെപി ഐടി സെല്ലിന് മൂക്കുകയർ; ചുമതലകൾ ഇനി എൻഡിഎ ഐടി സെൽ നിർവഹിക്കും

തിരുവനന്തപുരം: എൻഡിഎ പദയാത്ര ഗാനവിവാദത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിനെതിരെ തൽക്കാലം നടപടിയുണ്ടാവില്ല. പകരം ഐടി സെല്ലിന് ബിജെപിമൂക്ക് കയറിട്ടു. ഐടി സെൽ കൺവീനർ സ്ഥാനം ഇനി വെറും സാങ്കേതിക ചുമതല മാത്രമാവും. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന ഐടി സെല്ലിൻ്റെ അധികാരപരിധി വെട്ടിച്ചുരുക്കി. ബിജെപി ഐടി സെല്ലിനു പകരം നവമാധ്യമങ്ങളിലെ അഭിപ്രായ രൂപീകരണത്തിനും അഭിപ്രായപ്രകടനത്തിനും പുതിയ സംവിധാനം ഏർപ്പെടുത്തും. പുതിയ സംവിധാനം എൻഡിഎ ലേബലിലാവും. ബിജെപി ഐടി നിർവഹിച്ചിരുന്ന ചുമതലകൾ ഇനിമുതൽ നിർവഹിക്കുക എൻഡിഎ ഐടി സെൽ ആയിരിക്കും. എൻഡിഎ ഐടി സെല്ലിന് പുതിയ കോഡിനേറ്റർ പദവി സൃഷ്ടിക്കും. ഒരു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് എൻഡിഎ ഐടി സെല്ലിന്റെ പൂർണ്ണ ചുമതല നൽകും.

ബിജെപി ഐടി സെൽ കൺവീനർ ഇനിമുതൽ സാങ്കേതിക കാര്യങ്ങളിൽ മാത്രം ഇടപെട്ടാൽ മതി എന്ന് യോഗത്തിൽ തീരുമാനമായിയോഗത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിന് രൂക്ഷ വിമർശനം നേരിട്ടു. വി മുരളീധരനും ജാഥാ ഇൻചാർജ് പി.സുധീറും ജനറൽ സെക്രട്ടറി എം ടി രമേശ് ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കൾ ജയശങ്കറിനോടുള്ള എതിർപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് കെ സുരേന്ദ്രൻ നയിച്ച പദയാത്രയിലെ ഗാനം കൈവിട്ടുപോയത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഗാനത്തിലെ വരി വിവാദമാവുകയായിരുന്നു. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്തു.

“ദുരിതമേറ്റു വാടിവീഴും പതിതകോടി മാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ…അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ… താമരയ്ക്ക് കൊടി പിടിക്ക് കൂട്ടരേ…”-എന്നതാണ് ഗാനത്തിലെ വരികൾ. 2012ൽ വി. മുരളീധരൻ കേരളയാത്ര നടത്തിയപ്പോൾ ഉള്ള ഗാനമാണ് സുരേന്ദ്രൻ്റെ പദയാത്രയിലെ ഗാനങ്ങളിൽ മിക്സ് ചെയ്തത്. തുടർന്ന് ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിശദീകരണം തേടിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പുരിൽ മെയ്തെയ് വിഭാഗം തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചു

Next Post

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല; അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല; അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല; അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

യുഡിഎഫ് കാലത്ത് തന്നെയാണ് സിഎംആർഎലിനു കരാർ നൽകിയത്; പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു: മാത്യു കുഴൽനാടൻ

ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം ഗുണം ചെയ്യും; വടകരയിൽ വിജയം ഉറപ്പെന്ന് കെ കെ ശൈലജ

ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം ഗുണം ചെയ്യും; വടകരയിൽ വിജയം ഉറപ്പെന്ന് കെ കെ ശൈലജ

ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021