ദില്ലി: അരികൊമ്പന് ഹര്‍ജിക്കാര്‍ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയില്‍ പറഞ്ഞിരുന്നു. ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ രേഖപെടുത്തിയിട്ടില്ല. വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന ആണ് ഹര്‍ജിക്കാര്‍. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തുവെന്നും അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും സുപ്രിംകോടതി ഇന്ന് രാവിലെ വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു. നിരന്തരമുള്ള അരിക്കൊമ്പൻ ഹർജികളിൽ നീരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാർഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു.