• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഷുവിനും ശമ്പളമില്ല ; കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം

by Web Desk 04 - News Kerala 24
April 15, 2022 : 7:25 am
in Kerala, News
Reading Time: 1 min read
0
A A
0
കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകിയില്ല. ശമ്പളം നൽകാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്. അതിനിടെ സർക്കാറിനെ പ്രതിരോധത്തിലാക്കി കെ.എസ്.ആർ.ടി.സിയിലെ ഇടത് യൂനിയനുകൾ കൂടി പ്രത്യക്ഷസമരത്തിനിറങ്ങി. കൂടാതെ വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് സൂചനാപണിമുടക്കിന് ആഹ്വാനവും നൽകിയിട്ടുണ്ട്.

മാനേജ്മെന്‍റിനെയും സി.എം.ഡിയെയും പിരിച്ചുവിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സി.ഐ.ടി.യു ആവശ്യപ്പെട്ടു. ജോലിചെയ്ത ശമ്പളം വിഷുവായിട്ടും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾക്ക് പിന്നാലെ ഇടത് സംഘടനകളും പ്രത്യക്ഷസമരത്തിനിറങ്ങിയത്. എല്ലാ യൂനിറ്റുകളിലും അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങിയ സി.ഐ.ടി.യു അംഗീകൃത സംഘടന സ്വരം കടുപ്പിച്ചിരിക്കുകയാണ്.

കെ.എസ്.ആർ.ടി.സിയെ ഈ ഗതിയിൽ എത്തിച്ചവരെ കണ്ടെത്തി കൈയാമം വെക്കണമെന്ന് എ.ഐ.ടി.യു.സി.യും ആവശ്യപ്പെട്ടു. ശമ്പളവും കുടിശ്ശികയും നൽകാൻ 87 കോടിരൂപ വേണമെന്നിരിക്കെ 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. കഴിഞ്ഞമാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തിൽ 1.25 കോടിരൂപ സ്വകാര്യ ബാങ്കിൽ തിരിച്ചടവുണ്ട്.

20 ന് മാത്രമേ വീണ്ടും ഓവർഡ്രാഫ്റ്റ് എടുക്കാൻ കഴിയൂ എന്ന് അധികൃതർ പറയുന്നു. നേരത്തേ 50 കോടി രൂപയാണ് ധനവകുപ്പ് നൽകിയിരുന്നതെങ്കിലും കഴിഞ്ഞമാസം മുതൽ 30 കോടി രൂപയാണ് നൽകുന്നത്. ദിവസേനയുള്ള വരുമാനത്തിൽ 5.5 കോടി രൂപ വർധനയുണ്ടായെങ്കിലും ഇന്ധനവില കൂടിയതോടെയാണ് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടായത്. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യാമെന്ന് സമരങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയിൽ മാനേജ്മെന്‍റ് ഉറപ്പ് നൽകിയതാണ്. അത് നിരന്തരം ലംഘിക്കുകയാണെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ രണ്ടുവഴി ; ദൗത്യസംഘം ശുപാർശ സമർപ്പിച്ചു

Next Post

തിങ്കളാഴ്ച വരെ കനത്ത മഴ ; 10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തിങ്കളാഴ്ച വരെ കനത്ത മഴ ; 10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിങ്കളാഴ്ച വരെ കനത്ത മഴ ; 10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

മുഷ്താഖ് അഹമ്മദ് സർഗറെ ഭീകരനായി പ്രഖ്യാപിച്ചു

മുഷ്താഖ് അഹമ്മദ് സർഗറെ ഭീകരനായി പ്രഖ്യാപിച്ചു

കശ്മീർ :  4 ഭീകരരെ വധിച്ചു ; 3 ഭടന്മാർക്ക് വാഹനാപകടത്തിൽ വീരമൃത്യു

കശ്മീർ : 4 ഭീകരരെ വധിച്ചു ; 3 ഭടന്മാർക്ക് വാഹനാപകടത്തിൽ വീരമൃത്യു

നടി കേസ് : തെളിവുകൾ ഹാജരാക്കാൻ സാവകാശം തേടും

നടി കേസ് : തെളിവുകൾ ഹാജരാക്കാൻ സാവകാശം തേടും

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു ; കുടുംബ വഴക്കെന്ന് പോലീസ്

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു ; കുടുംബ വഴക്കെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021