• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഷാംഷേരയോ ബോംബേ വെൽവെറ്റോ അല്ല; ഏറ്റവും വേദനിപ്പിച്ച പരാജയമേതെന്ന് വെളിപ്പെടുത്തി രൺബീർ

by Web Desk 04 - News Kerala 24
December 9, 2022 : 6:26 am
in Entertainment, News
Reading Time: 1 min read
0
A A
0
‘ഷാംഷേരയോ ബോംബേ വെൽവെറ്റോ അല്ല; ഏറ്റവും വേദനിപ്പിച്ച പരാജയമേതെന്ന് വെളിപ്പെടുത്തി രൺബീർ

ബോളിവുഡ് ആകെ നിറംമങ്ങിയ വർഷമാണ് 2022. ഖാൻമാരടക്കമുള്ള സൂപ്പർതാരങ്ങൾ വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ വർഷത്തിൽ രൺബീർ കപൂർ മാത്രമാണ് ബ്രഹ്മാസ്ത്രയിലൂടെ അൽപ്പമെങ്കിലും തിളങ്ങിയത്. എന്നാൽ, രൺബീറിനും ഒരു വലിയ പരാജയചിത്രം ഈ വർഷം സംഭവിച്ചിരുന്നു. വമ്പൻ ബജറ്റിലൊരുക്കിയ ശാഷേരയായിരുന്നു ബോക്സോഫീസിൽ മൂക്കുംകുത്തി വീണത്.

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് തന്റെ പരാജയ ചിത്രങ്ങളെ കുറിച്ച് മനസുതുറന്ന രൺബീർ തനിക്ക് ഏറ്റവും വലിയ വേദന സമ്മാനിച്ച ചിത്രമേതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ 15 വർഷത്തെ കരിയറിൽ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അത് ഏറ്റവും വലിയ ഡിസാസ്റ്ററായ ബോംബെ വെൽവെറ്റോ, ഈ വർഷമിറങ്ങിയ ശാംഷേരയോ അല്ല, മറിച്ച് 2017-ൽ പുറത്തുവന്ന ഡിസ്നി മ്യൂസിക്കൽ ഫാന്റസി ചിത്രമായ ജഗ്ഗ ജാസൂസ് ആയിരുന്നുവെന്നും രൺബീർ വ്യക്തമാക്കി.

ഒരു ‘ദുരന്തം’ എന്നാണ് ജഗ്ഗ ജാസൂസിനെ താരം വിളിച്ചത്. “അത് ഞാൻ നിർമ്മിച്ച സിനിമയായിരുന്നു. അതൊരു പാഷൻ പ്രോജക്ടായിരുന്നു. അനുരാഗ് ബസുവായിരുന്നു സംവിധാനം. വളരെ ഹൃദ്യവും മധുരവുമായ ആശയമായിരുന്നു ജഗ്ഗ ജാസൂസിന്റേത്, പക്ഷേ ആളുകൾ ഏറ്റെടുത്തില്ല, അത് ശരിക്കും വേദനിപ്പിച്ചു. എന്റെ കരിയറിലെ എന്നെ വേദനിപ്പിച്ച ഒരേയൊരു സിനിമ അതാണ്. -രൺബീർ ഒരു സെഷനിൽ പറഞ്ഞു.

കരിയറിലെ ഏറ്റവും കഠിനമായ ചിത്രമായ ശാംഷേരയുടെ വൻ പരാജയത്തെക്കുറിച്ചും ആ സിനിമയിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റിനെക്കുറിച്ചും രൺബീർ സംസാരിച്ചു. “ഞാൻ ഇതുവരെ പ്രവർത്തിച്ചതിൽ വച്ച് ഏറ്റവും കഠിനമായ സിനിമ. അതൊരു വലിയ ബോക്സോഫീസ് ദുരന്തമായിരുന്നു, പക്ഷേ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയിൽ ശാംഷേരയിൽ ഞാൻ ചെയ്ത ഏറ്റവും വലിയ പിഴവ് ആ വെപ്പ് താടിയായിരുന്നു,” -രൺബീർ കൂട്ടിച്ചേർത്തു.

ബോളിവുഡ് സിനിമകളുടെ പരാജയത്തോടൊപ്പം, ആർ.ആർ.ആർ പോലെയുള്ള തെന്നിന്ത്യൻ സിനിമകളുടെ വൻ വിജയത്തെക്കുറിച്ചും രൺബീർ ചടങ്ങിൽ വാചാലനായി. ആർ.ആർ.ആർ പോലൊരു ചിത്രം ഹോളിവുഡിൽ സ്വാധീനം ചെലുത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര ജോനാസ്, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, കജോൾ, കരീന കപൂർ, എന്നിവരും ജിദ്ദയിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ​ങ്കെടുത്തിരുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിൽവർ ലൈൻ: പ്രധാനമന്ത്രി ഒരക്ഷരം എതിര് പറഞ്ഞില്ല, ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടും -മുഖ്യമന്ത്രി

Next Post

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

വിദ്യാർത്ഥി സംഘർഷം; മേപ്പാടിയില്‍ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

സിസിടിവി തുണി കൊണ്ട് മറച്ച് കാണിക്ക വഞ്ചി കുത്തിത്തുറന്നു; നിരവധി കേസുകളിലെ പ്രതി മണിയന്‍ പിടിയില്‍

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 55 കാരന് ആറ് വര്‍ഷം തടവും പിഴയും ശിക്ഷ

അടിപൊളി അപ്ഡേറ്റിന് പിന്നാലെ കുറ്റിപെന്‍സിലിനെ കാണാനില്ല

അടിപൊളി അപ്ഡേറ്റിന് പിന്നാലെ കുറ്റിപെന്‍സിലിനെ കാണാനില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021