• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നൂപുർ ശർമയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി; കേസുകളെല്ലാം ഡൽഹിയിലേക്ക്

by Web Desk 04 - News Kerala 24
August 10, 2022 : 5:56 pm
in India, News
Reading Time: 1 min read
0
A A
0
നൂപുർ ശർമയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി; കേസുകളെല്ലാം ഡൽഹിയിലേക്ക്

ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമക്ക് ആശ്വാസമേകുന്ന വിധിയുമായി സുപ്രീംകോടതി. പ്രവാചക നിന്ദയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒറ്റക്കേസായി ഡൽഹിയിൽ പരിഗണിക്കണമെന്ന നൂപുർ ശർമയുടെ അഭ്യർഥനയാണ് കോടതി ശരിവെച്ചത്.

പ്രവാചകനിന്ദയുടെ പേരിൽ ഒമ്പത് എഫ്‌.ഐ.ആറുകളാണ് നൂപുർ ശർമ്മ നേരിടുന്നത്. ഇവയെല്ലാം ഒറ്റ എഫ്.ഐ.ആറായി രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസാണ് ഇനി അന്വേഷണം നടത്തുക. അറസ്റ്റിൽ നിന്ന് നേരത്തെ ഇടക്കാല സംരക്ഷണം നൽകിയത് തുടരുമെന്നും കോടതി വ്യക്തമാക്കി.

ജൂലൈ ഒന്നിന് നൂപുർ ശർമക്കെതിരെ സുപ്രീംകോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷതേടി അവർ സുപ്രീംകോടതിയെ സമീപിക്കുകയും ആഗസ്റ്റ് 10 വരെ അറസ്റ്റ് കോടതി തടയുകയും ചെയ്തിരുന്നു. തന്റെ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനത്തിന് പിന്നാലെ തനിക്കും കുടുംബാംഗങ്ങൾക്കും നിരന്തരം ബലാത്സംഗ-വധഭീഷണി ലഭിക്കുന്നുണ്ടെന്ന് നൂപുർ ശർമ സു​പ്രീംകോടതിയെ അറിയിച്ചിരുന്നു.

ജൂലൈ ഒന്നിന് സുപ്രീം കോടതി നൂപുർ ശർമ്മയെ പരാമർശിച്ചുകൊണ്ട് നിർണായക നിരീക്ഷണങ്ങൾ നടത്തിയിരുന്നു. രാജ്യത്തിന് തീയിട്ട ശേഷം വിചാരണ നേരിടുന്നതിന് പകരം ഈ കോടതിയിൽ ആശ്വാസം ചോദിക്കാൻ ആ സ്ത്രീക്ക് ധൈര്യമുണ്ടായി എന്നാണ് സുപ്രീംകോടതി നൂപുർ ശർമയുടെ ഹരജി സംബന്ധിച്ച് പരാമർശിച്ചത്.

മേയ് 27ന് ‘ടൈംസ് നൗ’ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകളുടെ ഒളിച്ചോട്ടം തടഞ്ഞു; കാമുകനും പതിനഞ്ചുകാരിയും ചേർന്ന് മാതാപിതാക്കളെ വധിച്ചു

Next Post

2025ന് മുമ്പ് മഹാസഖ്യം വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2025ന് മുമ്പ് മഹാസഖ്യം വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി

2025ന് മുമ്പ് മഹാസഖ്യം വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി

കേരള സർക്കാരിന് രൂക്ഷ വിമർശനവുമായി സി.എ.ജി

കേരള സർക്കാരിന് രൂക്ഷ വിമർശനവുമായി സി.എ.ജി

കഞ്ചാവിന്റെ ‘ഗുണം’ ആംഗ്യപ്പാട്ട് പാടി വിശദീകരിച്ച് നടൻ നെവിൻ അഗസ്റ്റിൻ; എക്സൈസുകാർ പെട്ടു

കഞ്ചാവിന്റെ 'ഗുണം' ആംഗ്യപ്പാട്ട് പാടി വിശദീകരിച്ച് നടൻ നെവിൻ അഗസ്റ്റിൻ; എക്സൈസുകാർ പെട്ടു

ഡൽഹിയിൽ കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം

ഡൽഹിയിൽ കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകും: ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകും: ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021