• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇനി ഇ-വിസയിൽ സൗദിയിലെത്താം: വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിക്കുന്നു

by Web Desk 04 - News Kerala 24
April 18, 2023 : 6:31 pm
in India, News
Reading Time: 1 min read
0
A A
0
ഇനി ഇ-വിസയിൽ സൗദിയിലെത്താം: വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിക്കുന്നു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡന്‍റ്​ വിസകൾ ഇനി പാസ്പോർട്ടിൽ പതിക്കേണ്ടതില്ല. വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിപ്പിക്കുന്നു. അടുത്ത മാസം മുതൽ ഇ-വിസയിൽ സൗദിയിലെത്താം. അനുവദിച്ച വിസയുടെ ബാർകോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്ത് എയർപോർട്ടിൽ എത്തിയാൽ മതിയെന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

2023 മെയ് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക. അതെ സമയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിർദേശങ്ങളോ സൗദി വിദേശകാര്യ മന്ത്രാലയമോ കോൺസുലേറ്റുകളോ അറിയിച്ചിട്ടില്ല.

ഈ പരിഷ്​കരണം പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതാണ്. സന്ദർശന വിസയിൽ ആശ്രിതരെ കൊണ്ട് വരുന്നവർക്കും ഇത്​ ഉപകാരപ്രദമാണ്​. വിസ അനുവദിച്ചു കിട്ടിയാലും പാസ്​പോർട്ടിൽ സ്​റ്റാമ്പ് ചെയ്​തു കിട്ടാൻ വേണ്ടി ഏറെ ദിവസങ്ങൾ കാത്തിരിക്കണം. സ്​റ്റാമ്പ്​ ചെയ്​തുകിട്ടാതെ വിമാന ടിക്കറ്റ് എടുക്കാനോ മറ്റ് യാത്രാ ക്രമീകരണങ്ങൾ നടത്താനോ സാധ്യമാകില്ല.

ടിക്കറ്റ് നേരത്തെ എടുക്കാതിരുന്നാൽ സീസൺ​ അനുസരിച്ച്​ നിരക്ക്​ ഉയരാനും ചെലവ്​ ഇരട്ടിക്കാനും കാരണമാകും. ഓരോ പാസ്‌പോർട്ടിന് ഏകദേശം 10,000 രൂപക്ക് മുകളിൽ സ്​റ്റാമ്പിങ്ങിന്​ ചെലവ് വരുന്നുണ്ട്.

കുട്ടികൾ കൂടുതലുള്ള വലിയ കുടുംബത്തിന് ഭാരിച്ച തുക വിസ സ്​റ്റാമ്പിങ്ങിന് മാത്രമായി ചെലവിടണം. സമയ നഷ്‌ടവും ടിക്കറ്റ് നിരക്കിലെ വർധനവും അതിന് പുറമെയും. ഇതായിരുന്നു നിലവിലെ അവസ്ഥ. എന്നാൽ പുതിയ നിയമം പ്രാബല്യത്തിലായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ്​ കരുതപ്പെടുന്നത്​. മാത്രമല്ല സൗദിയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുമുണ്ടാകും. ഇന്ത്യക്ക് പുറമെ യു.എഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കും പുതിയ നിയമത്തി​ന്‍റെ ആനുകൂല്യം ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേ ഭാരത് കണ്ണൂരിൽ നിക്കില്ല, കാസർകോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയിൽമന്ത്രി, പ്രധാനമന്ത്രി എത്തും

Next Post

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഡൽഹിയിൽ കോവിഡ് കേസുകളിൽ 433% വർധന; 15 മാസത്തെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക്

ഡൽഹിയിൽ കോവിഡ് കേസുകളിൽ 433% വർധന; 15 മാസത്തെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക്

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

ലോകായുക്തയുടെ മംഗളപത്രം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെ. സുധാകരന്‍

ലോകായുക്തയുടെ മംഗളപത്രം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 52.6 കോടിയുടെ പദ്ധതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 52.6 കോടിയുടെ പദ്ധതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021