• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മേഘാലയയിൽ എൻപിപി-ബിജെപി സര്‍ക്കാര്‍ വീണ്ടും വന്നേക്കും; പച്ചക്കൊടി കാട്ടി കേന്ദ്ര നേതൃത്വം

by Web Desk 06 - News Kerala 24
March 2, 2023 : 10:55 pm
in India, News
Reading Time: 1 min read
0
A A
0
മേഘാലയയിൽ എൻപിപി-ബിജെപി സര്‍ക്കാര്‍ വീണ്ടും വന്നേക്കും; പച്ചക്കൊടി കാട്ടി കേന്ദ്ര നേതൃത്വം

ദില്ലി: മേഘാലയയിൽ താരമായി എൻപിപിയും കോൺറാഡ് സാംഗ്മയും. എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായ മേഘാലയയിൽ എൻപിപി-ബിജെപി സർക്കാരിന് വഴിയൊരുങ്ങുകയാണ്. 26 സീറ്റ് നേടിയ എന്‍പിപി, കേന്ദ്ര സഹായവും ഭരണസ്ഥിരതയും കണക്കിലെടുത്താണ് ബിജെപിയുമായി കൈകോർക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍പിപിയെ പിന്തുണക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടി.

60 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള മേഘാലയയിൽ 26 സീറ്റുകളുമായി എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ ഉണ്ടായിരുന്ന ബിജെപി ഇത്തവണയും അതേനിലയിലാണ്. എന്നാല്‍, സ്ഥിരതയുളള ഭരണവും കേന്ദ്ര സഹായവും ലക്ഷ്യമിടുന്ന എൻപിപി നേതാവ് കോൺറാഡ് സാംഗ്മ ബിജെപിക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ്. അമിത് ഷായുമായി കൊൻറാഡ് സാംഗ്മ ഫോണിൽ സംസാരിച്ചു.  എൻപിപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും വ്യക്തമാക്കി. 2018ൽ കോൺഗ്രസ് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 19 സീറ്റ് നേടിയ എൻപിപി ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയായിരുന്നു. നാലര വർഷത്തിലേറെ ഒന്നിച്ച് ഭരിച്ച ശേഷം വഴിപിരിഞ്ഞ സഖ്യത്തിലെ ബിജെപിയും എൻപിപിയും ഇനി വീണ്ടും ഒന്നിക്കും.

അതേസമയം, യുഡിപി നിലപാട് പ്രഖ്യാപിച്ചിട്ടില്ല.  2018ൽ 20 ശതമാനം വോട്ട് നേടിയ എൻപിപി ഇത്തവണ അത് മുപ്പതിലെത്തിച്ചു. കഴിഞ്ഞ തവണ 6 സീറ്റ് ഉണ്ടായിരുന്ന യുഡിപി അത് 11 ആക്കി. കോൺഗ്രസ് വോട്ടുകളുടെ വലിയ ഭാഗം പിടിച്ചെടുക്കാൻ തൃണമൂൽ കോൺഗ്രസിനും യുഡിപിക്കും കഴിഞ്ഞു. എന്നിട്ടും കോൺഗ്രസ് അഞ്ച് സീറ്റു നേടി പിടിച്ചുനിന്നു. കോൺഗ്രസ് വിട്ട് വന്ന മുകുൾ സാംഗ്മയെ പ്രധാന മുഖമാക്കി പ്രചാരണത്തിനിറങ്ങിയ തൃണമൂലിനും അഞ്ച് സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹോദരന്‍റെ ഭാര്യയുമായി അവിഹിതമില്ലെന്ന് തെളിയിക്കാൻ യുവാവിന് ‘അഗ്നിപരീക്ഷ’!

Next Post

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ...; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണക്കാൻ ശ്രമം തുടരുന്നു

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണക്കാൻ ശ്രമം തുടരുന്നു

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

'ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും'; സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി

യുക്രൈൻ യുദ്ധം; ആദ്യമായി നേരിട്ട് ചർച്ച നടത്തി അമേരിക്ക, റഷ്യ വിദേശകാര്യ മന്ത്രിമാർ; സമവായ സൂചനയില്ല

യുക്രൈൻ യുദ്ധം; ആദ്യമായി നേരിട്ട് ചർച്ച നടത്തി അമേരിക്ക, റഷ്യ വിദേശകാര്യ മന്ത്രിമാർ; സമവായ സൂചനയില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021