• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം

by Web Desk 04 - News Kerala 24
January 29, 2023 : 3:19 pm
in India, News
0
A A
0
ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം

ഭുവനേശ്വർ∙ ഒഡീഷ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് (61) വെടിയേറ്റു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവ ഗുരുതരമാണ്. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വര് ഭോയ് പറഞ്ഞു. ‘‘ഞങ്ങൾ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. അയാളെ ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് വെടിയുതിർത്തെന്ന് വ്യക്തമല്ല’’– അദ്ദേഹം പറഞ്ഞു.

മന്ത്രിക്കുനേരെ രണ്ടുതവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. നാലോ അഞ്ചോ റൗണ്ട് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. മന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാള്‍ വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

വെടിയേറ്റയുടൻ നബ കിഷോർ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഝാർസുഗുഡയിലെ ജില്ലാ ആശുപത്രിയിൽ (ഡിഎച്ച്എച്ച്) പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗം ഭുവനേശ്വറിലേക്ക് മാറ്റി. വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറിൽ കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബ്രജ്‌രാജ് നഗറിൽ ഒരു പൊതു പരാതി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു നബ കിഷോർ. അദ്ദേഹം കാറിൽ എത്തിയയുടൻ സ്വീകരിക്കാനായി ജനക്കൂട്ടം തടിച്ചുകൂടി. ഇതിനിടെ മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഗോപാല്‍ ദാസ് വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

മന്ത്രിക്കെതിരെയുണ്ടായ ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അപലപിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘‘നബ കിഷോറിന് നേരെയുണ്ടായ നിർഭാഗ്യകരമായ ആക്രമണത്തിൽ ഞെട്ടിപ്പോയി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു’’– പട്‌നായിക് പറഞ്ഞു. ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നബ കിഷോർ, 2019 ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൽ നിന്ന് ബിജു ജനതാദളില്‍ (ബിജെഡി) ചേർന്നത്. നവീൻ പട്‌നായിക്കിന്റെ മന്ത്രിസഭയിലെ ഏറ്റവും ധനികരായ മന്ത്രിമാരിൽ ഒരാളാണ് നബ കിഷോർ. 2021 ഡിസംബറിലെ കണക്കനുസരിച്ച് ഭാര്യയുടേത് ഉൾപ്പെടെ 34 കോടി രൂപയുടെ ആസ്തിയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘രാജ്യം സൃഷ്ടിച്ചത് അല്ലാഹു, അഭിവൃദ്ധിപ്പെടുത്താനും അവന് സാധിക്കും’; പ്രതിസന്ധിക്കിടെ പാക് മന്ത്രി

Next Post

കുട്ടി ‘മാമ്പഴം’ മനസ്സിൽ കണ്ട് എഴുതിയതാകാം; പ്രബന്ധം തിരിച്ചെടുക്കണം: ചങ്ങമ്പുഴയുടെ മകൾ ലളിത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടി ‘മാമ്പഴം’ മനസ്സിൽ കണ്ട് എഴുതിയതാകാം; പ്രബന്ധം തിരിച്ചെടുക്കണം: ചങ്ങമ്പുഴയുടെ മകൾ ലളിത

കുട്ടി ‘മാമ്പഴം’ മനസ്സിൽ കണ്ട് എഴുതിയതാകാം; പ്രബന്ധം തിരിച്ചെടുക്കണം: ചങ്ങമ്പുഴയുടെ മകൾ ലളിത

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചു; അടിയന്തര ലാൻഡിങ് നടത്തി എയർ ഏഷ്യ വിമാനം

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചു; അടിയന്തര ലാൻഡിങ് നടത്തി എയർ ഏഷ്യ വിമാനം

‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി: വിഡിയോ

‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി: വിഡിയോ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1063 ഗ്രാം സ്വർണ മിശ്രിതം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1063 ഗ്രാം സ്വർണ മിശ്രിതം പിടികൂടി

തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021