തിരുവനന്തപുരം: അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത മൽസ്യം കുഴിച്ചുമൂടി. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭക്ഷ്യവിഷബാധ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പഴകിയ മൽസ്യം പിടിച്ചെടുത്തത്.
മൊത്തവ്യാപാര മാര്‍ക്കറ്റായ എം.ജെ.ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് മീന്‍ പിടിച്ചത്. 25 ടാങ്കറുകളിലുണ്ടായിരുന്ന മൽസ്യമാണ് പിടിച്ചെടുത്തത്. അഞ്ചുതെങ്ങ് മാർക്കറ്റിൽ നിന്നും പല സ്ഥലത്തേക്ക് പോകേണ്ട മൽസ്യമാണ് റെയ്ഡിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ചൂര, നത്തോലി, ചാള, മത്തി എന്നിങ്ങനെ വിവിധ തരം മൽസ്യങ്ങളാണ് പഴകിയ നിലയിൽ കണ്ടെത്തിയത്.